ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ അടച്ചു പൂട്ടണമെന്ന് സുപ്രീംകോടതി

ദേശീയ പാതയോരങ്ങളിലെ മദ്യശാലകൾ റോഡപകടങ്ങൾക്കു കാരണമാകുന്നു എന്നു സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.

ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ അടച്ചു പൂട്ടണമെന്ന് സുപ്രീംകോടതി

സംസ്ഥാന-ദേശീയ പാതയോരത്തെ മദ്യശാലകൾ അടച്ചു പൂട്ടണമെന്നു സുപ്രീംകോടതി. 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചു പൂട്ടേണ്ടത്. 2017 ഏപ്രിൽ ഒന്നു മുതൽ പൂട്ടാനാണ് നിർദ്ദേശം. നിലവിൽ ലൈസൻസുള്ള മദ്യശാലകൾക്ക് മാർപ്പ് 31 വരെ പ്രവർത്തിക്കാം.

ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പുതുതായി ലൈസന്‍സ് നല്‍കാന്‍ പാടുള്ളൂ എന്നും കോടതി വ്യക്തമാക്കി.

പാതയോരത്തെ മദ്യശാലകള്‍ ഗതാഗതക്കുരുക്കിനു കാരണമാക്കുന്നു എന്നു കോടതി നിരീക്ഷിച്ചു. മാത്രമല്ല മദ്യശാലകളുടെ പ്രവര്‍ത്തനം റോഡപകടങ്ങള്‍ക്കു കാരണമാകുന്നു എന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Read More >>