നോട്ടുനിരോധനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു

രാജ്യത്തെ വിവിധ കോടതികളിലുള്ള കേസുകളാണ് ഭരണഘടനാ ബെഞ്ചിനു കൈമാറിയത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇനി ഇതുസംബന്ധിച്ച എല്ലാ കേസുകളും പരിഗണിക്കുകയെന്നും കോടതി വ്യക്തമാക്കി.

നോട്ടുനിരോധനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു

ന്യൂഡല്‍ഹി: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. രാജ്യത്തെ വിവിധ കോടതികളിലുള്ള കേസുകളാണ് ഭരണഘടനാ ബെഞ്ചിനു കൈമാറിയത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇനി ഇതുസംബന്ധിച്ച എല്ലാ കേസുകളും പരിഗണിക്കുകയെന്നും കോടതി വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് എല്ലാ ഹൈക്കോടതികളിലേയും കേസുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. നോട്ട് നിരോധനത്തെ ചോദ്യം ചെയ്തും നിയന്ത്രണങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ട് സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ചതുമായ ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. അസാധു നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി നീട്ടുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു തീരുമാനം എടുക്കാമെന്നു പറഞ്ഞ കോടതി സഹകരണ ബാങ്കുകളിലെ പ്രശ്നങ്ങളില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.


എന്നാല്‍ പുതിയ നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ക്കും നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ വിവേചനം വേണ്ട. പൊതുമേഖലാ ബാങ്കുകളോടുള്ള സമീപനം തന്നെ സഹകരണ ബാങ്കുകളോടും കാണിക്കണം. സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതു കൊണ്ടാണ് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഇപ്പോള്‍ ഇടപെടാത്തതെന്നും കോടതി പറഞ്ഞു.

നോട്ടുനിരോധനം ഏര്‍പ്പെടുത്തിയ ശേഷം സഹകരണ ബാങ്കുകള്‍ക്കുള്ള ആനുകൂല്യം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചതോടെ വായ്പ നല്‍കലും നിക്ഷേപം സ്വീകരിക്കലും താറുമാറായിരുന്നു. ഇതേ തുടര്‍ന്നാണ് ബാങ്കുകള്‍ കോടതികളെ സമീപിച്ചത്.

Read More >>