രാജ്യത്തു ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സൗദി അറേബ്യ ഫീസ് ഏര്‍പ്പെടുത്തി

സൗദിയില്‍ താമസമാക്കിയ പ്രവാസികളുടെ കുടുംബാംഗങ്ങളുടെ എണ്ണം കണക്കാക്കിയാണ് തുക അടയ്‌ക്കേണ്ടി വരുക. ഈ തുക വര്‍ഷം തോറും വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കൂട്ടത്തില്‍ വിദേശികള്‍ ജോലിക്കാരായിട്ടുള്ള കമ്പനികള്‍ നല്‍കേണ്ട ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്.

രാജ്യത്തു ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സൗദി അറേബ്യ ഫീസ് ഏര്‍പ്പെടുത്തി

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഇനി നിശ്ചിത തുക ഫീസ് നല്‍കണം. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച ശേഷം സൗദി ധനകാര്യമന്ത്രി മൊഹമ്മദ് അല്‍ ജദാനാണ് പ്രവാസികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം വെളിപ്പെടുത്തിയത്. 2020 വരെ നിശ്ചിത തുക പ്രവാസികള്‍ അടയ്ക്കണമെന്നാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം.

എന്നാല്‍ വാണിജ്യസ്ഥാപനങ്ങളില്‍ ജോലി എടുക്കുന്നവര്‍ക്കാണ് ഫീസ് ബാധകമാകുക. ശുചീകരണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ ഫീസ് നല്‍കേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.

സൗദിയില്‍ താമസമാക്കിയ പ്രവാസികളുടെ കുടുംബാംഗങ്ങളുടെ എണ്ണം കണക്കാക്കിയാണ് തുക അടയ്‌ക്കേണ്ടി വരുക. ഈ തുക വര്‍ഷം തോറും വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കൂട്ടത്തില്‍ വിദേശികള്‍ ജോലിക്കാരായിട്ടുള്ള കമ്പനികള്‍ നല്‍കേണ്ട ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്.

കമ്പനികള്‍ വിദേശ തൊഴിലാളികളുടെ എണ്ണം അനുസരിച്ചാണ് ഫീസ് അടക്കേണ്ടി വരിക. പ്രതിമാസം 800 റിയാല്‍ വരെ ഫീസ് ഏര്‍പ്പെടുത്തിയേക്കാം എന്നാണ് റിപ്പോര്‍ട്ട്. 2020 വരെ ഇത്തരം കമ്പനികളുടെ ഫീസ് വര്‍ഷം തോറും കൂട്ടാനാണ് സൗദി സര്‍ക്കാരിന്റെ തീരുമാനം.