ദേശീയത ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ല: സനല്‍കുമാര്‍ ശശിധരന്‍

ഈ നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കുന്നതു അപകടകരമാണെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയത ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ല: സനല്‍കുമാര്‍ ശശിധരന്‍

ദേശീയത ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന രീതി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നു സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാത്തതിന്റെ പേരില്‍ ഐഎഫ്എഫ്‌കെയിലെ കാണികളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ വിമര്‍ശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്.

തിയേറ്ററുകളില്‍ ഓരോ ഷോയ്ക്കും മുന്‍പായി എഴുന്നേറ്റു നില്‍ക്കണമെന്ന വിധിയോട് ഒരു തരത്തിലും അനുകൂലിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കുന്നത് അപകടകരമാണെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയത അടിച്ചേല്‍പ്പിക്കുന്ന ഈ രീതിക്കെതിരെ പ്രതിഷേധിക്കാന്‍ ആരെങ്കിലും രംഗത്തെത്തിയാല്‍ താനും അവര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Read More >>