നോട്ടു നിരോധനം: മോദിയുടേയും അമിത് ഷായുടേയും തലവെട്ടുന്നവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ്

രാജ്യത്ത് തൊഴിലാളികളുള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുകയാണ്. മൂത്തച്ഛന്റെ പ്രായമുള്ളവരൊക്കെ ബാങ്ക് ക്യൂവില്‍ നില്‍ക്കുമ്പോള്‍ എങ്ങനെ മോദിയെ ശപിക്കാതിരിക്കുമെന്ന് തരുണ്‍ ദിയോ ചോദിക്കുന്നു.

നോട്ടു നിരോധനം: മോദിയുടേയും അമിത് ഷായുടേയും തലവെട്ടുന്നവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ്

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേയും തല വെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ്. ഭാഗ്പത്ത് ജില്ലയിലെ സമാജ്‌വാദി പാട്ടി യൂത്ത്‌വിംഗ് മുന്‍ പ്രസിഡന്റ് തരുണ്‍ ദിയോ ആണ് വിവാദപ്രസ്താവന നടത്തി പുലിവാല് പിടിച്ചത്. എന്നാല്‍ യുവനേതാവിന്റെ പ്രസ്താവനയെ സമാജ്‌വാദി പാര്‍ട്ടി തള്ളിക്കളഞ്ഞു. പാര്‍ട്ടിയ്ക്ക് ഇതുമായി ബന്ധമില്ലെന്ന് സംസ്ഥാനവക്താവ് മുഹമ്മദ് ഷഹീദ് പറഞ്ഞു.


[caption id="attachment_66286" align="alignleft" width="383"] തരുൺ ദിയോ[/caption]

ഡിസംബര്‍ ഏഴിനാണ് തരുണ്‍ ദിയോ യുവജന്‍ സഭയുടെ ജില്ലാ പ്രസിഡന്റിന്റെ പേരിലുള്ള ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ എഴുതി തയ്യാറാക്കിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. എന്നാല്‍ ഇതിന് മുമ്പ് സമാജ്‌വാദി പാര്‍ട്ടിയുടെ പോഷകസംഘടനകള്‍ അടക്കമുള്ള ജില്ലാ ഘടകങ്ങളെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശിവ്പാല്‍ യാദവ് പിരിച്ചുവിട്ടിരുന്നു. നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. 2002 ലെ ഗോധ്ര വംശഹത്യയുടെ കാരണക്കാരും ഇവര്‍ തന്നെയെന്നും തരുണ്‍ ദിയോ പ്രസ്താവനയില്‍ ആരോപിച്ചിരുന്നു.

രാജ്യത്ത് തൊഴിലാളികളുള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുകയാണ്. മൂത്തച്ഛന്റെ പ്രായമുള്ളവരൊക്കെ ബാങ്ക് ക്യൂവില്‍ നില്‍ക്കുമ്പോള്‍ എങ്ങനെ മോദിയെ ശപിക്കാതിരിക്കുമെന്ന് തരുണ്‍ ചോദിക്കുന്നു.

ഭാഗ്പത്തില്‍ റാലി നടത്താന്‍ മോദിയേയും അമിത് ഷായെയും വെല്ലുവിളിച്ചുള്ള തരുണ്‍ ദിയോയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. യുവനേതാവിന്റെ വിവാദപ്രസ്താവനയില്‍ സമാജ്‌വാദിയും പ്രതിരോധത്തിലായിരിക്കുകയാണ്. തരുണിനെതിരെ നടപടിയെടുക്കുമെന്ന് പാര്‍ട്ടി വക്താവ് മുഹമ്മദ് ഷഹീദ് പറഞ്ഞു. തരുണ്‍ ദിയോയ്‌ക്കെതിരെ കേസെടുക്കുമെന്ന് ഭാഗ്പത്ത് എസ് പി അജയ് ശങ്കര്‍ വ്യക്തമാക്കി.

Read More >>