തന്റെ ഫോണ്‍ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി സരിതയുമായി സംസാരിച്ചിട്ടുണ്ടെന്നു മുന്‍ ഗണ്‍മാന്‍ സലിംരാജ്

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു സരിത വിളിച്ച കോളുകളൊന്നും താന്‍ മുഖ്യമന്ത്രിക്കു കൈമാറിയിട്ടില്ല. എന്നാല്‍ ക്ലിഫ് ഹൗസിലെ ഫോണില്‍ സരിത തന്നെയും താന്‍ സരിതയെയും വിളിച്ചിട്ടുണ്ടെന്നും സലിംരാജ് വെളിപ്പെടുത്തി.

തന്റെ ഫോണ്‍ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി സരിതയുമായി സംസാരിച്ചിട്ടുണ്ടെന്നു മുന്‍ ഗണ്‍മാന്‍ സലിംരാജ്

സരിത എസ് നായരുമായി തന്റെ ഫോണില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പലതവണ സംസാരിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജിന്റെ മൊഴി. സോളര്‍ കമ്മിഷനിലാണ് സലിം രാജ് മൊഴി നല്‍കിയത്. സരിത തന്നെ വിളിച്ചതില്‍ ഭൂരിപക്ഷവും ഉമ്മന്‍ചാണ്ടിയെ ചോദിച്ചുകൊണ്ടുള്ള ഫോണ്‍കോളുകളായിരുന്നെന്നും സലിം രാജ് പറഞ്ഞു. എന്നാല്‍ പലപ്പോഴും യോഗങ്ങളിലോ, ചര്‍ച്ചകളിലോ ആയിരുന്നതിനാല്‍ എല്ലാ കോളുകളും ഉമ്മന്‍ചാണ്ടിക്കു കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം മൊഴിയില്‍ സൂചിപ്പിക്കുന്നു.


സരിതയെ തന്റെ ഫോണില്‍ നിന്നും വിളിച്ചു സംസാരിച്ചിട്ടുണ്ടെന്നും സലിംരാജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു സരിത വിളിച്ച കോളുകളൊന്നും താന്‍ മുഖ്യമന്ത്രിക്കു കൈമാറിയിട്ടില്ലെന്നും എന്നാല്‍ ക്ലിഫ് ഹൗസിലെ ഫോണില്‍ സരിത തന്നെയും താന്‍ സരിതയെയും വിളിച്ചിട്ടുണ്ടെന്നും സലിംരാജ് വെളിപ്പെടുത്തി.

ഔദ്യോഗിക വസതിയിലെ ഫോണുകള്‍ ജിക്കുമോന്‍, ജോപ്പന്‍, ആര്‍.കെ. ബാലകൃഷ്ണന്‍, ഡ്രൈവര്‍മാര്‍ എന്നിവരെല്ലാം ഉപയോഗിക്കാറുണ്ടെന്നും സലിം രാജ് മൊഴി നല്‍കി. ഡിജിപി സെന്‍കുമാര്‍ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും സലിംരാജ് പറഞ്ഞു. ഇക്കാര്യങ്ങള്‍ ഇപ്പോള്‍ മാത്രമാണു വെളിപ്പെടുത്തുന്നത്. ഇതുവരെ ആരും ചോദിക്കാതിരുന്നതുകൊണ്ടാണ് ഇത് പറയാതിരുന്നതെന്നും സലിംരാജ് പറഞ്ഞു.

Read More >>