കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്കു മാറ്റമില്ല; ജനുവരിയിലും ശമ്പളം വൈകുമെന്ന് ഗതാഗത മന്ത്രി

വായ്പയെടുത്ത പണം തിരിച്ചടക്കുമെന്ന് ബാങ്കുകളെ വിശ്വസിപ്പിക്കേണ്ടതുണ്ട്. അതിനു ഇനിയും സമയമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കെഎസ്ആര്‍ടിസിയുടെ ഈ ദുസ്ഥിതിക്കു കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങളായിരുന്നെന്നും ഓര്‍ഡിനറി മിനിമം ചാര്‍ജ് കുറച്ചതും വിദ്യാര്‍ഥികളുടെ യാത്ര സൗജന്യമാക്കിയതും ഹിമാലയന്‍ അബദ്ധങ്ങളാണെന്നും മന്ത്രി ആരോപിച്ചു.

പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയില്‍ ജനുവരിയിലും ശമ്പളം വൈകുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത കോടിക്കണക്കിനു രൂപ ഇനിയും തിരിച്ചടക്കാനായിട്ടില്ല. ഇതാണു പ്രശ്‌നം ഗുരുതരമായി തുടരാന്‍ കാരണം.

വായ്പയെടുത്ത പണം തിരിച്ചടക്കുമെന്ന് ബാങ്കുകളെ വിശ്വസിപ്പിക്കേണ്ടതുണ്ട്. അതിനു ഇനിയും സമയമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കെഎസ്ആര്‍ടിസിയുടെ ഈ ദുസ്ഥിതിക്കു കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങളായിരുന്നെന്നും ഓര്‍ഡിനറി മിനിമം ചാര്‍ജ് കുറച്ചതും വിദ്യാര്‍ഥികളുടെ യാത്ര സൗജന്യമാക്കിയതും ഹിമാലയന്‍ അബദ്ധങ്ങളാണെന്നും മന്ത്രി ആരോപിച്ചു.

പ്രതിമാസം 26 കോടിയാണു കെഎസ്ആര്‍ടിസിയുടെ അധിക നഷ്ടമെന്നും അതിനു യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നടപടികളാണു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടിസിയെ തകര്‍ത്തത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read More >>