മോദിയെ വിമർശിക്കുന്നവരെ സമൂഹ മാധ്യമങ്ങളിൽ അക്രമിക്കാൻ ബിജെപിയിൽ ഓൺലൈൻ വിങ്‌; ഇരയായവർ മാധ്യമ പ്രവർത്തകരും പ്രതിപക്ഷ നേതാക്കളും

ബർക്കാ ദത്തിനെതിരെ ബലാത്സംഗ ഭീഷണി ബിജെപി പ്രവർത്തർ ഉയർത്തിയപ്പോൾ നേതാക്കളുടെ നിർദ്ദേശം അനുസരിക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. വോളന്റിയർമാർ ഓരോ ദിവസവും പുതിയ ഇരകളെ കണ്ടെത്തിയിരുന്നു. ബലാത്സംഗ ഭീഷണി മുതൽ വധഭീഷണിവരെ ഇരകൾക്കെതിരെ മോദി അനുഭാവികൾ പ്രയോഗിച്ചു തുടങ്ങിയപ്പോൾ സ്ത്രീയെന്ന നിലയിൽ തനിക്ക് മടുപ്പുണ്ടായതായി ഖോസ്‌ല വ്യക്തമാക്കുന്നു.

മോദിയെ വിമർശിക്കുന്നവരെ സമൂഹ മാധ്യമങ്ങളിൽ അക്രമിക്കാൻ ബിജെപിയിൽ ഓൺലൈൻ വിങ്‌; ഇരയായവർ മാധ്യമ പ്രവർത്തകരും പ്രതിപക്ഷ നേതാക്കളും

നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാരിനെയും  വിമർശിക്കുന്ന ജേർണലിസ്റ്റ്, സിനിമാ താരങ്ങൾ, പ്രതിപക്ഷ നേതാക്കൾ എന്നിവർക്കെതിരെയുള്ള ട്രോളുകൾ ബിജെപി കോര്‍ഡിനേറ്റ് ചെയ്യുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി വളണ്ടിയറായി പ്രവര്‍ത്തിച്ചിരുന്ന സാധവി ഖോസ്‌ല. മാധ്യമ പ്രവർത്തകയായ സ്വാതി ചതുർവേദിയുടെ 'ആം എ ട്രോൾ' എന്ന പുസ്തത്തിലൂടെയാണ് ഖോസ്‌ല ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2014ലെ തെരഞ്ഞെടുപ്പിൽ മോദിക്കെതിരെ വിമർശനം ഉന്നയിച്ചവരെ വളഞ്ഞിട്ടാക്രമിക്കാൻ സമൂഹമാധ്യമങ്ങളിൽ വേളന്റിയർമാരെ നിയമിച്ചിരുന്നതായാണ് പുസ്തകം വെളിപ്പെടുത്തുന്നത്. മതപരമായും, ലക്ഷ്യം സ്ത്രീകളാണെങ്കിൽ ലൈംഗീകമായും അക്രമിക്കാനാണ് ബിജെപി നിര്‍ദ്ദേശിച്ചിരുന്നെന്ന്‌ പുസ്തകം പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്.


2013 അവസാനമാണ് ഇത്തരമൊരു ഗ്രൂപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രവർത്തനമാരംഭിച്ചത്. പാർട്ടിയുടെ സോഷ്യൽ മീഡിയ യുണിറ്റിലെ മുതിർന്ന അംഗങ്ങളാണ് ഇതിനുള്ള നിർദ്ദേശം നൽകിയിരുന്നത്- ഖോസ്‌ല പറയുന്നു. മോദിയെ പിന്തുണച്ചിരുന്ന 2013 കാലത്ത് ട്വിറ്റർ അക്കൗണ്ടുപയോഗിച്ച് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ വിമർശിച്ചിരുന്നു. കൂടാതെ സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെ വിമർശിച്ചിരുന്നു. ഇത്തരത്തിൽ നൂറുകണക്കിനാളുകൾ പ്രവർത്തിച്ചിരുന്നതായും ഇവർ പറയുന്നു. വാട്സാപ് വഴിയായിരുന്നു നിർദ്ദേശം ലഭിച്ചിരുന്നത്. എന്നാൽ ചില സമയങ്ങളിൽ നേതാക്കളെ നേരിൽ കണ്ടതായും ഖോസ്‌ല പറയുന്നു.

ദേശ സ്നേഹികളെന്നു വാദിക്കുന്ന വിവിധ അക്കൗണ്ടുകളിൽനിന്നും സ്ത്രീകളടക്കമുള്ളവർ ലൈംഗീക അതിക്രമം ഓൺലൈൻ മാധ്യമങ്ങളിൽനിന്നും നേരിടേണ്ടിവന്നിരുന്നു. എന്നാൽ ജേർണലിസ്റ്റുകളായ രജ്ദീപ് സർദ്ദേശായി, ബർക്കാ ദത്ത് എന്നവർക്കെതിരെ ട്വിറ്ററിൽ അപവാദം കുറിക്കാനുള്ള നിർദ്ദേശം അസൗകര്യമുണ്ടാക്കിയതായും ഖോസ്‌ല പറയുന്നു.

മോദിക്കെതിരെ പ്രതികരിക്കാൻ ശ്രമിക്കുന്നവർക്കെതിരെ രൂക്ഷമായി പ്രതികരിക്കാനായിരുന്നു നിര്‍ദേശം. ഗാന്ധി കുടുംബം, മാധ്യമ പ്രവർത്തകർ, പുരോഗമനാശയക്കാർ എന്നിവരെ സമൂഹമാധ്യമങ്ങളിൽ പ്രതിരോധിക്കാനായിരുന്നു പാർട്ടിക്കുള്ളിൽനിന്നും നിർദ്ദേശം.

ബർക്കാ ദത്തിനെതിരെ ബലാത്സംഗ ഭീഷണി ബിജെപി പ്രവർത്തർ ഉയർത്തിയപ്പോൾ നേതാക്കളുടെ നിർദ്ദേശം അനുസരിക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

വോളന്റിയർമാർ ഓരോ ദിവസവും പുതിയ ഇരകളെ കണ്ടെത്തിയിരുന്നു. ബലാത്സംഗ ഭീഷണി മുതൽ വധഭീഷണിവരെ ഇരകൾക്കെതിരെ മോദി അനുഭാവികൾ പ്രയോഗിച്ചു തുടങ്ങിയപ്പോൾ സ്ത്രീയെന്ന നിലയിൽ തനിക്ക് മടുപ്പുണ്ടായതായി ഖോസ്‌ല വ്യക്തമാക്കുന്നു.

ഓൺലൈൻ ഷോപ്പിങ് കമ്പനിയായ സ്നാപ് ഡീലിന് ആമിർഖാനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനുള്ള പരാതി വ്യാപിപ്പിക്കാൻ നിർദ്ദേശം ലഭിച്ചതാണ് പാർട്ടി ഓൺലൈൻ വിങ്ങില്‍നിന്നു പുറത്തുവരാൻ പ്രേരിപ്പിച്ചതെന്നു ഖോസ്‌ല വ്യക്തമാക്കി. ഇന്ത്യയിൽ അസഹിഷ്ണുത വര്‍ധിക്കുന്നതായി ആമിർഖാൻ അഭിപ്രായപ്പെട്ടതാണ് ബിജെപി അദ്ദേഹത്തിനെതിരെ തിരിയാൻ കാരണമായത്.

Read More >>