സിറിയയിലേക്ക് നൂറോളം യാത്രികരുമായി യാത്രതിരിച്ച റഷ്യന്‍ സൈനിക വിമാനം കാണാതായി

പ്രതിരോധമന്ത്രാലയത്തിന്റെ ടുപൊലെവ് ടു 154 എന്ന വിമാനമാണ് കാണാതായത്. സിറിയയിലെ ലതാകിയ പ്രവിശ്യയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനത്തെ കണ്ടെത്താനുള്ള ശ്രമം ഊര്‍്ജിതമായി തുടരുന്നു.

സിറിയയിലേക്ക് നൂറോളം യാത്രികരുമായി യാത്രതിരിച്ച റഷ്യന്‍ സൈനിക വിമാനം കാണാതായി

നൂറോളം യാത്രികരുമായി റഷ്യന്‍ സൈനിക വിമാനം കാണാതായി. സിറിയയിലേക്ക് യാത്രതിരിച്ച വിമാനം, സോച്ചിയിലെ ബ്ലാക്ക് സീ റിസോര്‍ട്ടില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്കം റഡാറില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു.

പ്രതിരോധമന്ത്രാലയത്തിന്റെ ടുപൊലെവ് ടു 154 എന്ന വിമാനമാണ് കാണാതായത്. സിറിയയിലെ ലതാകിയ പ്രവിശ്യയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനത്തെ കണ്ടെത്താനുള്ള ശ്രമം ഊര്‍്ജിതമായി തുടരുന്നു.

വിമാനത്തില്‍ 70 യാത്രികരുണ്ടെന്നാണ് ആര്‍ഐഎ നൊവോസ്തി വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തിയത്. എന്നാല്‍ എത്ര യാത്രികര്‍ ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. നൂറോളം യാത്രികരുണ്ടെന്നാണ് റീജണല്‍ എമര്‍ജന്‍സി സര്‍വീസസ് വൃത്തങ്ങളുടെ വാദം.

Read More >>