റഷ്യ വീണ്ടും ആക്രമണം ഏറ്റെടുത്തു; ആലപ്പോ സിറിയന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍: പല്‍മിറ തിരിച്ചു പിടിക്കാന്‍ ശക്തമായ പോരാട്ടം

നഗരത്തില്‍ അവശേഷിക്കുന്ന വിമതരോട് കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ തയാറാവുക എന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

റഷ്യ വീണ്ടും ആക്രമണം ഏറ്റെടുത്തു; ആലപ്പോ സിറിയന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍: പല്‍മിറ തിരിച്ചു പിടിക്കാന്‍ ശക്തമായ പോരാട്ടം

വിമതരുടെ അധീനതയിലായിരുന്ന കിഴക്കന്‍ ആലപ്പോ റഷ്യയുടെ സഹായത്തോടെ സിറിയന്‍ സര്‍ക്കാര്‍ സേന പിടിച്ചെടുത്തു. റഷ്യയുടെ പിന്തുണയോടെയാണ് സിറിയന്‍ സൈന്യം ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തോടെ പ്രവിശ്യയുടെ ഭൂരിഭാഗവും സര്‍ക്കാര്‍ നിയന്ത്രണത്തിലായതായി സൈന്യം അറിയിച്ചു.

നഗരത്തില്‍ അവശേഷിക്കുന്ന വിമതരോട് കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ തയാറാവുക എന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇതിനിടെ ഐസ് ഭീകരര്‍ തിരിച്ചു പിടിച്ച സിറിയയിലെ പൈതൃക നഗരമായ പല്‍മിറയില്‍ റഷ്യയുടെ നേതൃത്വത്തില്‍ ശക്തമായ ആരകമണം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഭീകരരെ തുരത്താന്‍ സൈന്യം വിഷവാതകം പ്രയോഗിച്ചതായും ആക്രമണത്തില്‍ 20 ഓളം പേര്‍ കൊല്ലപ്പെട്ടതായും ഐഎസുമായി ബന്ധമുള്ള അമഖ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വിഷവാതക പ്രയോഗത്തില്‍ 200 ഓളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. പല്‍മീറയുടെ നിയന്ത്രണം ഐഎസ് വീണ്ടും കൈക്കലാക്കിയതിനെ തുടര്‍ന്ന് ഇവരെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍സേനയും റഷ്യന്‍സേനയും ശക്തമായ ആക്രമണമാണ് നടത്തുന്നത്.

Read More >>