സിറിയയിലെ റഷ്യന്‍ ഇടപെടലിനെതിരെയുള്ള പ്രതിഷേധം; തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡറെ വെടിവച്ചു കൊന്നു

സിറിയയിലെ റഷ്യന്‍ ഇടപെടലില്‍, കഴിഞ്ഞദിവസം നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സിറിയയിലെ റഷ്യന്‍ ഇടപെടലിനെതിരെയുള്ള പ്രതിഷേധം; തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡറെ വെടിവച്ചു കൊന്നു

തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡര്‍ ആന്ദ്ര കാര്‍ലോവ് വെടിയേറ്റു മരിച്ചു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ ഒരു ഫോട്ടോ ഗാലറി ഉദ്ഘാടനം ചെയ്തു സംസരിക്കവേയാണ് അക്രമി ആന്ദ്ര കാര്‍ലോവിനുനേര്‍ക്കു നിറയൊഴിച്ചത്. കാര്‍ലോവിന്റ മരണവാര്‍ത്ത റഷ്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.വെടിയേറ്റു വീണയുടന്‍ കര്‍ലോവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവയ്പില്‍ മറ്റു ചുലര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. അക്രമിയെ അവിടെവച്ചു തന്നെ സുരക്ഷാ സേന വെടിവച്ചു കൊന്നു.

സിറിയയിലെ റഷ്യന്‍ ഇടപെടലില്‍, കഴിഞ്ഞദിവസം നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Read More >>