പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഡിസംബര്‍ 30നു ശേഷവും തുടരുമെന്നു സൂചന

പിന്‍വലിക്കല്‍ പരിധിയിലെ നിയന്ത്രണം, ബാങ്കുകളില്‍ ആവശ്യത്തിന് പണമെത്തിക്കാതെ എടുത്ത് കളയാന്‍ സാധിക്കില്ലെന്ന് അടുത്തിടെ എസ്ബിഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞിരുന്നു. നവംബര്‍ 8നു ശേഷം നേരിട്ടു പിന്‍വലിക്കല്‍ പരിധി 24,000 രൂപയായും എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന പരിധി പ്രതിദിനം 2500 രൂപയായും കേന്ദ്രം നിജപ്പെടുത്തിയിരുന്നു.

പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഡിസംബര്‍ 30നു ശേഷവും തുടരുമെന്നു സൂചന

ബാങ്കുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പടുത്തിയ നിയന്ത്രണം ഡിസംബര്‍ 30ന് ശേഷവും തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍. നോട്ടുനിയന്ത്രണം 50 ദിവസം മാത്രമെന്ന സൂചനയായിരുന്നു നേരത്തേ പ്രധാനമന്ത്രി ത്‌നിരുന്നതു. എന്നാല്‍ അത്രയും സമയം കൊണ്ടു ബാങ്കുകള്‍ക്ക് ആവശ്യമായ പുതിയ നോട്ടുകള്‍ എത്തിക്കാന്‍ പ്രിന്റിങ്ങ് പ്രസ്സുകള്‍ക്കും റിസര്‍വ് ബാങ്കിനും കഴിയില്ലെന്നാണു സൂചന.

ബാങ്കുകളില്‍ നിന്നും ഇപ്പോള്‍ പ്രതിവാരം പിന്‍വലിക്കാവുന്ന കുറഞ്ഞ തുക 24,000 രൂപയ മാത്രമാണെങ്കിലും ഈ തുക വിതരണം ചെയ്യാന്‍ പോലും ബാങ്കുകള്‍ക്ക് കഴിയുന്നില്ല എന്നുള്ളതാണു സത്യം. ഈ സാഹചര്യത്തില്‍ പന്‍വലിക്കല്‍ നിയന്ത്രണം എടുത്തു കളയില്ലെനനാണ് സൂചനയെന്നു പൊതുമേഖലാ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥന്‍ എക്കണോമിക് ടൈംസിനോട് പറഞ്ഞു. ആവശ്യത്തിന് കറന്‍സികള്‍ ലഭ്യമാകുന്നതിന് അനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുകമാത്രമായിരിക്കും നടപ്പില്‍ വരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

പിന്‍വലിക്കല്‍ പരിധിയിലെ നിയന്ത്രണം, ബാങ്കുകളില്‍ ആവശ്യത്തിന് പണമെത്തിക്കാതെ എടുത്ത് കളയാന്‍ സാധിക്കില്ലെന്ന് അടുത്തിടെ എസ്ബിഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞിരുന്നു. നവംബര്‍ 8നു ശേഷം നേരിട്ടു പിന്‍വലിക്കല്‍ പരിധി 24,000 രൂപയായും എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന പരിധി പ്രതിദിനം 2500 രൂപയായും കേന്ദ്രം നിജപ്പെടുത്തിയിരുന്നു.

15.4 ലക്ഷം കോടി രൂപയാണ് അസാധുവായ നോട്ടുകളുടെ മൂല്യം. ഇതിനു പകരമായി ഡിസംബര്‍ 19 വരെ 5.92 ലക്ഷം കോടി മൂല്യമുള്ള നോട്ടുകള്‍ തിരിച്ചെത്തിക്കാനേ റിസര്‍വ് ബാങ്കിന് സാധിച്ചിട്ടുള്ളൂ. ഇതാണ് ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കുന്ന നടപടിയെ പ്രതികൂലമായി ബാധിക്കുന്നത്. ഡിസംബര്‍ 30ന് ശേഷം നിയന്ത്രണം അവലോകനം ചെയ്യുമെന്നാണ് ധനകാര്യ സെക്രട്ടറി അശോക് ലാവസയുടെ പ്രതികരണവും നിയന്ത്രണങ്ങള്‍ എടുത്തുകളയില്ലെന്ന സൂചനയാണു തരുന്നത്.

Read More >>