ജിയോയുടെ വെൽക്കം ഓഫറുകൾ മാർച്ചു വരെ നീട്ടുമെന്ന് സൂചന; മുകേഷ് അംബാനി ഇന്നു നടത്താനിരിക്കുന്ന പ്രസംഗം നിർണ്ണായകം

മുകേഷ് നടത്തുന്ന പ്രസംഗത്തിൽ ഉപഭോക്താക്കൾക്കായുള്ള പുതിയ ഓഫറുകൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ജിയോയുടെ വെൽക്കം ഓഫറുകൾ മാർച്ചു വരെ നീട്ടുമെന്ന് സൂചന; മുകേഷ് അംബാനി ഇന്നു നടത്താനിരിക്കുന്ന പ്രസംഗം നിർണ്ണായകം

ന്യൂഡൽഹി: ടെലിക്കോം രംഗത്തെ നവജാതൻ ജിയോയുടെ ചെയർന്മാൻ മുകേഷ് അംബാനി ഇന്ന് ജീവനക്കാരെയും ഓഹരി ഉടമകളെയും അഭിസംബോധന ചെയ്തു സംസാരിക്കും. മുകേഷ് നടത്തുന്ന പ്രസംഗത്തിൽ ഉപഭോക്താക്കൾക്കായുള്ള പുതിയ ഓഫറുകൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

സെപ്തംബർ അഞ്ചിനാണ് ജിയോ ലോഞ്ച് ചെയ്തത്. ഇപ്പോഴുള്ള സൗജന്യ ഓഫറിന്റെ കാലാവധി കഴിയുന്നതോടെ ഉപഭോക്താക്കൾ പ്ലാനുകൾ മാറ്റേണ്ടതായിവരും. വാർത്തകൾ നൽകുന്ന സൂചനകൾപ്രകാരം സൗജന്യ ഓഫർ കാലാവധി മാർച്ച് 2017 വരെ നീട്ടുമെന്നാണറിയുന്നത്.

ഒരു ജിബി ഡാറ്റയ്ക്ക് 50 രൂപയും 149 രൂപയ്ക്കു സൗജന്യ വോയിസ് കോളും റോമിങ് സമയങ്ങളിൽ 100 എസ്എംഎസും 0.3 ജിബി 4ജി ഡാറ്റയും ലഭിക്കും. 4,999 രൂപയുടെ പ്ലാനിൽ 75 ജിബി 4ജി അൺലിമിറ്റഡ് ഡാറ്റ 28 ദിവസത്തേയ്ക്ക് ലഭിക്കും.

499,999,1499,2499,3999 രൂപകളിലും ഡേറ്റാ പ്ലാനുകളുണ്ട്. 149 രൂപയുടെ ഒഴകെയുള്ള മറ്റെല്ലാ പ്ലാനുകളിലും ജിയോനെറ്റ് ഹോട്ട്സ്പോട്ടുകളിൽനിന്നും വൈഫൈ ആക്സസും ജിയോ യൂസർക്ക് ലഭിക്കും.

Read More >>