അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കുറച്ചു

ഈ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനമതക്കാര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവില്ല.

അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കുറച്ചു

അയല്‍രാജ്യങ്ങളിലെ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കുറച്ചു കേന്ദ്രസര്‍ക്കാര്‍. ദീര്‍ഘകാല വിസയുള്ള പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. 15,000 രൂപയില്‍ നിന്ന് 100 രൂപയായാണ് ഫീസ് കുറച്ചിരിക്കുന്നത്.

ഈ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനമതക്കാര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവില്ല. അത്തരക്കാര്‍ക്ക് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 10,000 രൂപയും പുറത്തുനിന്നാണെങ്കില്‍ 15,000 രൂപയും അടക്കണം.

അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരനായി സത്യരപതിജ്ഞ ചെയ്യാനും ഇളവുകള്‍ രപഖ്യാപിച്ചിട്ടുണ്ട്. കലക്ടര്‍, ഡെപ്യൂട്ടി കമ്മിഷണര്‍, ഡിസ്ട്രിക്ട് മജിസ്ട്രേട്ട് എന്നിവരുടെ അഭാവത്തില്‍ സബ്-ഡിവിഷണല്‍ മജിസ്ട്രേട്ടിന് മുമ്പാകെ ഇന്ത്യന്‍ പൗരനായി പ്രതിജ്ഞ ചെയ്യാനാണ് പുതുതായി അനുമതി നല്‍കിയിരിക്കുന്നത്.

Read More >>