മോദി പറഞ്ഞ 50 നാളുകള്‍ പൂര്‍ത്തിയാകുന്നു; നോട്ട് അസാധുവാക്കല്‍ നടപടിയുടെ കാരണം വെളിപ്പെടുത്താനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ നവംബര്‍ എട്ടിനാണു രാജ്യത്തെ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്. രാജ്യത്തു വളര്‍ന്നുവരുന്ന കള്ളപ്പണവും അഴിമതിയും തുടച്ചു നീക്കാനാണ് നോട്ടു നിരാധനം നടപ്പിലാക്കിയതെന്നാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. നോട്ടു നിരോധനം പ്രബാല്യത്തില്‍ ആയതോടെ മോദിയുടെ ശക്തമായ നടപടിയാണിതെന്നു വാഴ്ത്തി ബിജെപിയും സഖ്യകക്ഷികളും പ്രചരണം നടത്തിയിരുന്നു.

മോദി പറഞ്ഞ 50 നാളുകള്‍ പൂര്‍ത്തിയാകുന്നു; നോട്ട് അസാധുവാക്കല്‍ നടപടിയുടെ കാരണം വെളിപ്പെടുത്താനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയമായതിനാല്‍ രാജ്യത്ത് നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ നടപടിയുടെ കാരണം വെളിപ്പെടുത്താനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് ആര്‍ബിഐ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. അസാധുവാക്കിയ നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ പൂര്‍ണമായി വിപണിയിലെത്തുന്നതിന് എത്രസമയമെടുക്കുമെന്ന ചോദ്യത്തിനും റിസര്‍വ് ബാങ്ക് മുറപടി നല്‍കിയില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ നവംബര്‍ എട്ടിനാണു രാജ്യത്തെ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്. രാജ്യത്തു വളര്‍ന്നുവരുന്ന കള്ളപ്പണവും അഴിമതിയും തുടച്ചു നീക്കാനാണ് നോട്ടു നിരാധനം നടപ്പിലാക്കിയതെന്നാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. നോട്ടു നിരോധനം പ്രബാല്യത്തില്‍ ആയതോടെ മോദിയുടെ ശക്തമായ നടപടിയാണിതെന്നു വാഴ്ത്തി ബിജെപിയും സഖ്യകക്ഷികളും പ്രചരണം നടത്തിയിരുന്നു.

രാജ്യത്ത് നടപ്പില്‍ വന്ന സാമ്പത്തിക നിയന്ത്രണം 50 ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്നാണു മോദി നോട്ടു നിരോധനത്തിനു ശേഷം നടത്തിയ ഗോവ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്. ഈ പശ്ചാത്തലത്തിലാണ് മുന്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ശൈലേഷ് ഗാന്ധി, ആര്‍ബിഐക്ക് മുമ്പാകെ നോട്ട് നിരോധനത്തിന്റെ കാരണം ചോദിച്ചുകൊണ്ട് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. പക്ഷേ വിവരാവകാശനിയമത്തിലെ എട്ട് ഒന്ന്-എ വകുപ്പ് പ്രകാരം ഈ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്.

Read More >>