ഉൗർജിത് പട്ടേൽ പാർലമെന്റ് ഫിനാൻസ് കമ്മറ്റിക്കു മുന്നിൽ ഹാജരാകുന്നത് മാറ്റിവെച്ചു

നോട്ടു നിരോധനത്തിനുശേഷം പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാമന്ത്രി 50 ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമയ പരിധിയായ ഡിസംബർ 30ന് റിസർവ് ബാങ്ക് ഗവർണ്ണറെ വിളിച്ചുവരുത്തുന്നത് തെറ്റായ സന്ദേശം നൽകുമെന്നതിനാലാണ് പരിപാടി മാറ്റിവച്ചതെന്നാണ് കരുതുന്നത്.

ഉൗർജിത് പട്ടേൽ പാർലമെന്റ് ഫിനാൻസ് കമ്മറ്റിക്കു മുന്നിൽ ഹാജരാകുന്നത് മാറ്റിവെച്ചു

ന്യൂഡൽഹി: നോട്ടു നിരോധനത്തെ തുടർന്നുണ്ടായ സാഹചര്യങ്ങൾ വിശദീകരിക്കാൻ റിസർവ് ബാങ്ക് ഗവർണ്ണർ ഉൗർജിത് പട്ടേൽ പാർലമെന്റ് ഫിനാൻസ് കമ്മറ്റിക്കു മുന്നിൽ ഹാജരാകുന്നത് മാറ്റിവെച്ചു.

കേന്ദ്ര മന്ത്രാലയത്തിൽ നിന്നും വിശദ വിവരങ്ങൾ ശേഖരിച്ചതിനു ശേഷം ആർബിഐ ഗവർണ്ണറെ വിളിച്ചു വരുത്തിയാൽ മതിയെന്നു കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി അധ്യക്ഷനായ സമിതി തീരുമാനിച്ചു. അതുപോലെ നോട്ടു നിരോധനത്തിനു ശേഷമുള്ള സാഹചര്യങ്ങൾ അറിയാൻ ധനകാര്യ സെക്രട്ടറി അശോക് ലവാസ അടക്കമുള്ള ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും.

നോട്ടു നിരോധനത്തിനുശേഷം പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാമന്ത്രി 50 ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമയ പരിധിയായ ഡിസംബർ 30ന് റിസർവ് ബാങ്ക് ഗവർണ്ണറെ വിളിച്ചുവരുത്തുന്നത് തെറ്റായ സന്ദേശം നൽകുമെന്നതിനാലാണ് പരിപാടി മാറ്റിവച്ചതെന്നാണ് കരുതുന്നത്.Read More >>