'അമ്മ'യോടുള്ള സ്‌നേഹം ഇങ്ങനേയും ചിലര്‍ക്ക്...

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ധാരാളമുണ്ടാകാം, എന്നാല്‍ അവരുടെ മരണശേഷം തമിഴ്‌നാട്ടിലെ തെരുവുകളില്‍ തിങ്ങിക്കൂടി നെഞ്ചത്തിടിച്ചു കരയുന്ന ആയിരങ്ങള്‍ക്കു ജയലളിത എല്ലാ അര്‍ഥത്തിലും 'അമ്മ' തന്നെയായിരുന്നു. ജയലളിതയോടുള്ള അഗാധ സ്‌നേഹത്തിന്റെ ചില നേര്‍ക്കാഴ്ചകളിലൂടെ...

തമിഴ്‌നാട്ടില്‍ ഒരിക്കലെങ്കിലും പോയിട്ടുള്ളവര്‍ക്ക് ആ നാട്ടിലെ ജനങ്ങള്‍ക്ക് ജയലളിതയെന്ന അവരുടെ പുരട്ചി തലൈവിയോടുള്ള സ്‌നേഹത്തിന്റെ ആഴം മനസിലാകും. ജയലളിത സ്വേച്ഛാധിപതിയെപ്പോലെയാണു തമിഴ്‌നാട് ഭരിക്കുന്നതെന്ന് വിമര്‍ശിക്കപ്പെടുമ്പോഴും അവരോടുള്ള നിഷ്‌കളങ്കമായ സ്‌നേഹം പ്രകടിപ്പിക്കുന്ന നിരവധി മുഖങ്ങളാണു സംസ്ഥാനത്തെവിടെയും കാണാനാകുന്നത്.

[caption id="attachment_65409" align="alignleft" width="611"]tatoo ജയലളിതയുടെ ജന്‍മദിനത്തില്‍ അവരുടെ ചിത്രം ടാറ്റൂ കുത്തിയ ആരാധകര്‍ ഫോട്ടോയ്ക്ക് പോസുചെയ്യുന്നു

[/caption]

അതുകൊണ്ടുതന്നെയാണ് തെരുവ് കൈയേറി ജയലളിതയുടെ മരണം തടയാനായി അവര്‍ എല്ലാ ദൈവങ്ങളോടും കരഞ്ഞുപ്രാര്‍ഥിച്ചത്, നെഞ്ചത്തടിച്ചുകരഞ്ഞത്. സാധാരണ എ.ഐ.എ.ഡി.എം.കെ നേതാക്കന്‍മാരെ തമിഴ്‌നാട്ടില്‍ വെച്ച് കണ്ടാല്‍ വേഗത്തില്‍ മനസിലാകും. കാരണം, അവരുടെ വെള്ള നിറമുള്ള ഷര്‍ട്ടിന്റെ സുതാര്യമായ പോക്കറ്റില്‍ ജയലളിതയുടെ ചിത്രം കാണാം. ഇത് പ്രകടനപരതയാണെന്നും ജയലളിതയെ പ്രീതിപ്പെടുത്താനാണെന്നുമൊക്കെ വിമര്‍ശനങ്ങളുണ്ട്. അതിന്റെ വസ്തുതകള്‍ എന്തായാലും ജയയോടുള്ള നൈസര്‍ഗികവും നിഷ്‌കളങ്കവുമായ സ്‌നേഹമുള്ള കുറേ തമിഴ്‌നാട്ടുകാരുണ്ടെന്നുള്ളത് വാസ്തവമാണ്.

[caption id="" align="alignleft" width="577"] ജയലളിതയുടെ ചിത്രമുള്ള ബാഗുകള്‍ പ്രദര്‍ശിപ്പിക്കുന്ന വിദ്യാര്‍ഥിനികള്‍ [/caption]

ഇത്തരത്തിലുള്ള ജയ ആരാധകര്‍ 'അമ്മ'യോടുള്ള സ്‌നേഹം എത്രമാത്രം തീവ്രമായി പ്രകടിപ്പിക്കാമെന്നു ചിന്തിച്ചതില്‍ നിന്നാകാം അമ്മയുടെ ചിത്രങ്ങള്‍ കമ്മലിലേക്കും വിവാഹത്തിനു ധരിക്കുന്ന ഹെഡ്ബാന്റിലേക്കുമൊക്കെ (തലക്കെട്ട്) എത്തിയത്. 2016 മെയ് മാസത്തില്‍ ഇന്ത്യാ ടുഡേയാണ് ആരാധകരുടെ ഈ അപൂര്‍വ സ്‌നേഹത്തെക്കുറിച്ചുള്ള വാര്‍ത്ത ചെയ്തത്. ജയലളിതയുടെ ജന്‍മദിനത്തില്‍ ശരീരത്തില്‍ ടാറ്റു കുത്തിയും ആരാധകര്‍ അവരോടുള്ള ആദരവു പ്രകടിപ്പിക്കാറുണ്ട്.

Read More >>