കാത്തയുടെ വ്യഥകള്‍; സാറയുടെയും

ഒരിക്കല്‍ കാത്ത ഒരു പടം വരച്ചു. കാത്ത, സാറ, അമ്മ, അമ്മയുടെ കൂട്ടുകാരി ലിയ, പിന്നെ ഈ പൂച്ചക്കുഞ്ഞും. പടം സാറയ്ക്ക് ഇഷ്ടപ്പെട്ടുവെങ്കിലും അവര്‍ അസ്വസ്ഥയായി. അമ്മയും ലിയയും ഒന്നിച്ചുള്ള പടം വരയ്ക്കരുതെന്ന് അവള്‍ അനിയത്തിയെ ഉപദേശിക്കുന്നു

കാത്തയുടെ വ്യഥകള്‍; സാറയുടെയും

ഡിക്സന്‍ ജോര്‍ജ്

അമ്മയില്ലാതെ പൂച്ചക്കുഞ്ഞുങ്ങള്‍ക്കു ജീവിക്കാനാവുമോ? കാത്ത അവളുടെ ചേച്ചി സാറയോടു ചോദിക്കുകയാണ്. അവള്‍ക്ക് ഒരു പൂച്ചക്കുഞ്ഞിനെ തെരുവില്‍നിന്നു കിട്ടിയിരുന്നു. തെരുവിലെ പൂച്ചക്കുഞ്ഞിന്റേതുപോലെ അനാഥമാണ് അവരുടെ ബാല്യം. അച്ഛനും അമ്മയും വേര്‍പിരിഞ്ഞു ജീവിക്കുന്നു. അമ്മയോടൊപ്പമാണ് അവരുടെ താമസം. അമ്മയ്ക്ക് ഒരു പുതിയ പങ്കാളിവന്നു. അവള്‍ ഒരു വിധേയ വീട്ടമ്മയായി ഈ കുട്ടികളുടെ അമ്മയോടൊപ്പം കഴിയുന്നു.


ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗത്തില്‍ പെ സാന്‍മാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിലെ, അര്‍ജന്റീനന്‍ ചിത്രമായ റാറ, സ്വവര്‍ഗതാല്പര്യക്കാരിയായ പൗലോയുടെയും അവളുടെ മക്കളുടെയും കഥ പറയുന്നു. ഋജുവും ലളിതവുമായ രീതിയിലാണ് റാറായുടെ ആഖ്യാനം. പതിമൂന്നുകാരിയായ സാറ പള്ളിക്കൂടത്തിലെ ഉത്സാഹിയായ വിദ്യാര്‍ത്ഥിനി ആയിരുന്നെങ്കിലും അവളുടെ അമ്മയുടെ രാത്രികള്‍ അവളെ അസ്വസ്ഥയാക്കുന്നു. ഒരിക്കല്‍ കാത്ത ഒരു പടം വരച്ചു. കാത്ത, സാറ, അമ്മ, അമ്മയുടെ കൂട്ടുകാരി ലിയ, പിന്നെ ഈ പൂച്ചക്കുഞ്ഞും. പടം സാറയ്ക്ക് ഇഷ്ടപ്പെട്ടുവെങ്കിലും അവര്‍ അസ്വസ്ഥയായി. അമ്മയും ലിയയും ഒന്നിച്ചുള്ള പടം വരയ്ക്കരുതെന്ന് അവള്‍ അനിയത്തിയെ ഉപദേശിക്കുന്നു. പൗലോയുടെയും ലിയയുടെയും രാത്രിബന്ധങ്ങള്‍, അവരുടെ ലൈംഗിക സീല്‍ക്കാരങ്ങള്‍ ഒന്നും സാറ ഇഷ്ടപ്പെടുന്നില്ല.

അച്ഛനും അമ്മയും എങ്ങനെ ആകരുതെന്ന വിഷയമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഒരുവളുടെ കുടുംബത്തിന് അധീനമായ വ്യക്തിസ്വാതന്ത്ര്യം ഒരു കുട്ടിയുടെ ചിന്തകളെ ബാധിക്കുന്നു. എന്നാല്‍, തന്റെ ഭര്‍ത്താവ് വൃത്തികേടുകളുടെ ചാക്കുകെട്ടാണെന്നാണ് പൗലോയുടെ പരിദേവനം. വ്യക്തികള്‍ക്കു തനിച്ച് ഒരു അസ്ഥിത്വം ഉണ്ടോ? റാറാ അതിനുത്തരം തേടുകയാണ്.

സാധാരണമായ ഒരു കഥ പറച്ചിലാണെങ്കിലും സാറയുടെ വ്യഥകള്‍ കാണികളിലേക്ക് പകര്‍ന്നെത്തുന്നുണ്ട്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബെര്‍ലിന്‍, സീറ്റ്ല്‍, ഗാല്‍വേ, ജെറുസലേം ഗിഫോനി, ബുസാന്‍ തുടങ്ങി പലയിടങ്ങളിലും ശ്രദ്ധ നേടിയിട്ടാണ് റാറാ ഇവിടെയെത്തുന്നത്.

Story by