മുഖ്യമന്ത്രിയെ തടഞ്ഞ പരിപാടി ഫാസിസം; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയെ തടഞ്ഞ നടപടി ഫാസിസമാണെന്നും കേരളത്തെ അപമാനിക്കുന്ന നടപടിയാണ് ഭോപാലില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ തടഞ്ഞ പരിപാടി ഫാസിസം; രമേശ് ചെന്നിത്തല

ഭോപ്പാലില്‍ മലയാളി സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ നടപടിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രിയെ തടഞ്ഞ നടപടി ഫാസിസമാണെന്നും കേരളത്തെ അപമാനിക്കുന്ന നടപടിയാണ് ഭോപാലില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ നടപടിയെ ന്യായീകരിക്കുന്ന കുമ്മനത്തിന്റെ നിലപാടിനെയും ചെന്നിത്തല വിമര്‍ശിച്ചു. കുമ്മനത്തിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

പിണറായി വിജയനെ തടഞ്ഞ നടപടിക്കെതിരെ കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കുണ്ടായ അനുഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read More >>