സുഷമസ്വരാജിന് അറിയാം, രാജ്‌നാഥ് സിംഗിനു അറിയില്ല; ഫാ. ടോം ആരാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

ഫാ.ടോമിന്റെ മോചനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു.

സുഷമസ്വരാജിന് അറിയാം, രാജ്‌നാഥ് സിംഗിനു അറിയില്ല; ഫാ. ടോം ആരാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

യെമനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ആരാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ആരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി മറുചോദ്യം ഉന്നയിച്ചത്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.


ആഭ്യന്തര മന്ത്രിക്കൊപ്പമുണ്ടായിരുന്ന പികെ കൃഷ്ണദാസാണ് ഫാ. ടോം ആരാണെന്ന് വിവരിച്ചു നല്‍കിയത്. സര്‍ക്കാരിന് എന്തെങ്കിലും വിവരം കിട്ടിയാല്‍ പ്രതികരിക്കാമെന്നായിരുന്നു തുടര്‍ന്ന് മന്ത്രി അറിയിച്ചത്. ഫാ.ടോമിന്റെ മോചനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു.

നോട്ടു നിരോധനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പറഞ്ഞ 50 ദിവസം അടുത്തെത്തിയെന്നും അതിനുശേഷം 'അഛാദിന്‍' വരുമോ എന്നും മാധ്യമപ്രവര്‍ത്തകര്‍ രാജ്‌നാഥ് സിംഗിനോടു മചാദിച്ചിരുന്നു. അഛാദിന്‍ വരുമെന്നാണ് പ്രതീക്ഷയെന്നു മന്ത്രി പ്രതിവചിച്ചു.

Read More >>