ഇത്തവണയും സ്റ്റൈല്‍ മന്നന് പിറന്നാളാഘോഷങ്ങളില്ല

ചെന്നെ വെള്ളപൊക്കത്തെ തുടർന്ന് കഴിഞ്ഞ വർഷവും താരം പിറന്നാൽ ആഘോഷിച്ചിരുന്നില്ല.

ഇത്തവണയും സ്റ്റൈല്‍ മന്നന് പിറന്നാളാഘോഷങ്ങളില്ല

ഈ വര്‍ഷം തന്‍റെ പിറന്നാള്‍ ദിനം ആഘോഷിക്കരുതെന്ന് സൂപ്പർ സ്റ്റാർ രജനീകാന്ത് തന്റെ ആരാധകരോട് അഭ്യർത്ഥിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടർന്നുള്ള ദു:ഖാചരണത്തിന്റെ ഭാഗമായിട്ടാണ് രജനീകാന്ത് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.

ജയലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഔദ്യോഗികമായി സംസ്ഥാനത്ത് ഒരാഴ്ച ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഡിസംബർ 11 ന് അവസാനിക്കുമെങ്കിലും തൊട്ടടുത്ത ദിവസം തന്നെ പിറന്നാൽ ആഘോഷിക്കേണ്ടതില്ല എന്ന് രജനീകാന്ത് നിശ്ചയിക്കുകയായിരു

ന്നു.ഡിസംബർ 12ന്  സ്റ്റൈല്‍ മന്നന് 66 വയസ്സു തികയുകയാണ്. തന്റെ പിറന്നാൽ ആഘോഷിക്കുകയോ ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കുകയോ ചെയ്യരുതെന്നും താരം ആരാധകരോട് അഭ്യർത്ഥിക്കുന്നു. ട്വിറ്ററിലൂടെയാണ് രജനികാന്ത് ഈ അഭ്യർത്ഥന നടത്തിയിട്ടുള്ളത്.


ചെന്നെ വെള്ളപൊക്കത്തെ തുടർന്ന് കഴിഞ്ഞ വർഷവും താരം പിറന്നാൽ ആഘോഷിച്ചിരുന്നില്ല. തമിഴ് ജനത പ്രയാസം അനുഭവിക്കുമ്പോൾ താൻ പിറന്നാൽ ആഘോഷിക്കുകയില്ല എന്ന് താരം നിശ്ചയിക്കുകയായിരുന്നു.