ജനപ്രിയ പ്രഖ്യാപനങ്ങളാണു റെയിൽവെയെ നഷ്ടത്തിലാക്കിയത്; ജെയ്റ്റ്ലി

ഉപഭോക്താക്കൾ എല്ലാ സേവനങ്ങൾക്കും പണം നൽകാൻ തയ്യാറായാൽ മാത്രമേ ഒരു സ്ഥാപനത്തിന് നല്ല രീതിയിൽ പ്രവർത്തിക്കാനാവുകയുള്ളു. ഡല്‍ഹിയില്‍ സിഐഐ സംഘടിപ്പിച്ച റെയല്‍വെ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച സെമിനാറിലാണ് ജെയ്റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.

ജനപ്രിയ പ്രഖ്യാപനങ്ങളാണു റെയിൽവെയെ നഷ്ടത്തിലാക്കിയത്; ജെയ്റ്റ്ലി

റെയിൽവേയുടെ എല്ലാ സേവനത്തിനും യാത്രക്കാർ പണം നൽകേണ്ടിവരുമെന്നും പ്രിയ ബജറ്റുകൾ യഥാർത്ഥ വിജയത്തിക്കെത്തിക്കില്ലെന്നും അരുൺ ജയ്റ്റ്ലി. രാജ്യത്താദ്യമായി പൊതു-റെയിൽ ബജറ്റുകൾ അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രിയുടെ പ്രസ്താവന.

ഉപഭോക്താക്കൾ എല്ലാ സേവനങ്ങൾക്കും പണം നൽകാൻ തയ്യാറായാൽ മാത്രമേ ഒരു സ്ഥാപനത്തിന് നല്ല രീതിയിൽ പ്രവർത്തിക്കാനാവുകയുള്ളു. ഡല്‍ഹിയില്‍ സിഐഐ സംഘടിപ്പിച്ച റെയല്‍വെ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച സെമിനാറിലാണ് ജെയ്റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.

ട്രെയിൻ ഓടിക്കുകയെന്നതാണ് റെയിൽ മന്ത്രാലയത്തെ സമ്പന്ധിച്ചിടത്തോളം പ്രസക്തമായ കാര്യം. അതിനാൽ റെയിൽവേയുടെ സേവനത്തിന് ഉപഭോക്താക്കൾ പണം നൽകേണ്ടിവരും. വൈദ്യുതി പദ്ധതികളും ഹൈവേ പദ്ധതികളും വിജയത്തിലെത്തുന്നത് ഉപഭോക്താക്കൾ നൽകുന്ന പണം കൊണ്ടാണ്. അത്തരത്തിലാണ് റെയിൽവെ പ്രവർത്തിക്കേണ്ടത്. ജനപ്രിയ നയങ്ങളാണ് റെയിൽവേയെ നഷ്ടത്തിലാക്കിയതെന്നും ജെയ്റ്റ്ലി പറഞ്ഞു.Read More >>