രശ്മിയും രാഹുലും മടങ്ങിയെത്തി: ഒരു വര്‍ഷത്തിനു ശേഷം പോസ്റ്റിട്ടു, ഭരണഘടനാപരമായി നിരപരാധികളെന്ന് രശ്മി

കേരള പോലീസിന് ഒരു വര്‍ഷമായി കുറ്റപത്രം പോലും സമര്‍പ്പിക്കാനാവാത്ത കേസില്‍ ജയിലിലടക്കപ്പെട്ട കിസ് ഓഫ് ലവ് സംഘാടകരായിരുന്ന രശ്മിയും രാഹുലും സോഷ്യല്‍ മീഡിയയില്‍ മടങ്ങിയെത്തി. ഒരു വര്‍ഷത്തിനു ശേഷം ഇരുവരും ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ടു.

രശ്മിയും രാഹുലും മടങ്ങിയെത്തി: ഒരു വര്‍ഷത്തിനു ശേഷം പോസ്റ്റിട്ടു, ഭരണഘടനാപരമായി നിരപരാധികളെന്ന് രശ്മി

കിസ് ഓഫ് ലവിന്റെ സംഘാടകരായിരുന്ന രശ്മിയും രാഹുല്‍ പശുപാലനും നിത്യജീവിതത്തിലേയ്ക്ക് മടങ്ങിയെത്തി. ഇരുവരും ഒരുവര്‍ഷത്തിനു ശേഷമാണ് വീട്ടിലേയ്ക്ക് ഒന്നിച്ചു മടങ്ങിയെത്തിയത്. കേരള പോലീസ് കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. ബാംഗ്ലൂര്‍ കോടതിയാകട്ടെ ആരോപിക്കപ്പെട്ട സംഭവവുമായി പ്രഥമദൃഷ്ട്യ ബന്ധമില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം അനുവദിച്ചത്- ഇരുവരും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

കേരള പോലീസിന് ഒരു വര്‍ഷമായി കുറ്റപത്രം പോലും സമര്‍പ്പിക്കാനാവാത്ത കേസില്‍ ജയിലിലടക്കപ്പെട്ട കിസ് ഓഫ് ലവ് സംഘാടകരായിരുന്ന രശ്മിയും രാഹുലും സോഷ്യല്‍ മീഡിയയില്‍ മടങ്ങിയെത്തി. ഒരു വര്‍ഷത്തിനു ശേഷം ഇരുവരും ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ടു.


ഡിസംബര്‍ 27നാണ് രാഹുല്‍ ഫെയസ്ബുക്കില്‍ പോസ്റ്റിട്ടത്. 'തെറ്റൊന്നും ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് സമൂഹത്തില്‍ നിന്നും ഒളിച്ചോടാനോ ആത്മഹത്യ ചെയ്യാനൊ ഉദ്ദേശിക്കുന്നില്ല. ഇത്തരം ഗൗരവമേറിയ ഒരു കുറ്റകൃത്യ ത്തില്‍ ഞങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പങ്കുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന ആര്‍ക്കും വേണ്ടിയല്ല ഇതെഴുതുന്നത്. ബോധപൂര്‍വം ഒരു ഇമേജ് സൃഷ്ടിച്ചു അതില്‍ ജീവിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നതുകൊണ്ട് ഈ ആക്രമണം തെല്ലും അലട്ടുന്നുമില്ല. നിരപരാധിത്വം തെളിയിക്കാനുള്ളത് കോടതിയില്‍ മാത്രമാണ്. അതിനു കഴിയും എന്ന ആത്മവിശ്വാസവും ഉണ്ട്. ഞങ്ങള്‍ എന്തായിരുന്നു ഇതുവരെ അതുതന്നെയാകും തുടര്‍ന്നും അതില്‍ അസഹിഷ്ണുത ഉള്ളവര്‍ ദയവായി ഞങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക'' എന്ന് ആരംഭിക്കുന്ന പോസ്റ്റില്‍ കേസുമായി ബന്ധപ്പെട്ട കോടതി വിധിയിലെ വാചകങ്ങളും ('The present petitioner however was not involved in trafficking of CW2 and 3 from place to place .It is evident that she was some way involved in some other program known as ' kiss of love' in respect of which there were investigation and she has been arraigned as accused no :4 '(Order Copy) പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. പോലീസ് പറഞ്ഞതും പറയാത്തതും ആയ കഥകള്‍ നിറം പിടിപ്പിച്ചു എഴുതി എന്റെ അടുക്കളയിലെ കഴുകാത്ത പാത്രത്തിന്റെ എണ്ണം വരെ ലൈവ് റിപ്പോര്‍ട്ട് ചെയ്തവര്‍ കോടതില്‍ നടന്നതൊന്നും 'അറിഞ്ഞില്ല'. അതില്‍ പരിഭവവുമില്ല, അങ്ങനെയൊക്കെയാണ് വ്യവസ്ഥിതികള്‍ എന്ന ബോധ്യമുണ്ട്. എല്ലാ തെളിവുകളും ശേഖരിച്ച ശേഷം അറസ്റ്റ് ചെയ്തു എന്ന് ആവര്‍ത്തിച്ചു പറഞ്ഞവര്‍ കേരളത്തില്‍ 14 മാസമായിട്ടും ഒരു കുറ്റപത്രം പോലും നല്‍കിയിട്ടില്ല-പോലീസ് പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങിയെന്ന് രാഹുല്‍ പറയുന്നു.


'മേരേ പ്യാരേ ദേശ് വാസിയോം' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രശസ്തമായ വാചകത്തോടെ 28ന് രാത്രിയാണ് രശ്മിയുടെ പോസ്റ്റ് വന്നത്. 'ഉപയോഗിച്ചിരുന്ന പ്രൊഫൈല്‍ തിരിച്ചെടുക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടത് കൊണ്ട് പുതിയതൊന്ന് ആരംഭിക്കേണ്ടി വന്നു. സൈബറിടത്തിലെ 'വികാരഭരിതരായ' ജനക്കൂട്ടത്തെ നിശബ്ദം നോക്കിക്കാണുന്നുണ്ടായിരുന്നു എന്റെ മേല്‍ പോലീസ് ആരോപിച്ചിരിക്കുന്ന ഗൗരവകരമായ കുറ്റങ്ങള്‍ അല്ല നിങ്ങളെ അലട്ടുന്നത് എന്നത് വേദനിപ്പിക്കുന്നു. നിങ്ങളെ അലട്ടുന്നത് എന്റെ സ്ത്രീ ശരീരം വില്പനക്കുണ്ടോ എന്ന സംശയമാണ് ഇനി ഉണ്ടെങ്കില്‍ പോലീസ് പറഞ്ഞ തുക കയ്യിലില്ല എന്നതാണ്. കുറ്റങ്ങള്‍ ആരോപിച്ചവര്‍ അത് തെളിയിക്കുകയും വേണം അതുവരെ ഭരണഘടനാപരമായി ഞാന്‍ നിരപരാധിയാണ്. അതിനെ നിങ്ങള്‍ എങ്ങനെ കാണുന്നു എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തില്‍ ഒരു പങ്കുമില്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് കര്‍ണാടക ഹൈക്കോടതി എനിക്ക് ജാമ്യം അനുവദിച്ചത്. എന്റെ കുടുംബ ജീവിതത്തെയോ സുഹൃദ്ബന്ധങ്ങളെയോ ഒരുതരത്തിലും ഉലയ്ക്കാന്‍ ഇതുകൊണ്ട് കഴിഞ്ഞിട്ടില്ല മറിച്ചു ബന്ധങ്ങള്‍ക്ക് ദൃഢത ഏറുകയാണ് ആശയങ്ങള്‍ക്ക് മൂര്‍ച്ചയും' പോസ്റ്റ് പറയുന്നു.



'എനിക്കും പൂച്ചയെപ്പോലെ ഒന്‍പത് ജന്മങ്ങളുണ്ട്, തീയില്‍വീണ് ചാമ്പലായതിനു ശേഷം നവജീവനോടെയും കാന്തിയോടെയും ആവിര്‍ഭവിക്കുന്ന ഫീനിക്‌സ് എന്ന ഐതിഹാസിക പറവയെപോലെ ഞാന്‍ വീണ്ടും ചാമ്പലില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു, ജീവിതത്തിന്റെ ലഹരിയില്‍ ഞാന്‍ വീണ്ടും ഉന്മത്തയായി'- മാധവിക്കുട്ടിയുടെ വരികള്‍ രശ്മി പോസ്റ്റില്‍ കടം കൊണ്ടിരിക്കുന്നു.

Read More >>