സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗ്; ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ ക്രൂരമായി റാഗിംഗിനു വിധേയനാക്കിയെന്ന് ഫേസ്ബുക്കില്‍ കുറിച്ചശേഷമാണ് ആഷിഖ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗ്; ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയും കാസര്‍ഗോഡ് സ്വദേശിയുമായ അഷിഖാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഗുരുതരാവസ്ഥയിലായ ആഷിഖിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ ക്രൂരമായി റാഗിംഗിനു വിധേയനാക്കിയെന്ന് ഫേസ്ബുക്കില്‍ കുറിച്ചശേഷമാണ് ആഷിഖ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സീനിയര്‍ വിദ്യാര്‍ത്ഥികളായ ബിബിന്‍ ജനാര്‍ദനന്‍, വിഷ്ണു സി.എച്ച്, സച്ചു, ഡര്‍വി, വൈശാഖ് എന്നിവര്‍ക്കെതിരെയാണ് റാഗിംഗ് ആരോപണമുള്ളത്.

Read More >>