സര്‍ക്കാര്‍ അക്കൗണ്ടുകള്‍ സഹകരണ ബാങ്കുകളിലേക്ക്; കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധം

കെഎസ്ഇബി, ദേവസ്വം ബോര്‍ഡ്, കെഎസ്ആര്‍ടിസി, ബിവറേജസ് കോര്‍പ്പറേഷന്‍, കേരള വാട്ടര്‍ അതോറിറ്റി, ക്ഷേമനിധി ബോര്‍ഡുകള്‍ തുടങ്ങി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭൂരിഭാഗം സ്ഥാപനങ്ങളുടെ അക്കൗണ്ടുകളും ജില്ലാ സഹകരണബാങ്കുകളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം.

സര്‍ക്കാര്‍ അക്കൗണ്ടുകള്‍ സഹകരണ ബാങ്കുകളിലേക്ക്; കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധം

സഹകരണ ബാങ്കുകളെ അവഗണിക്കുന്ന കേന്ദ്ര നീക്കത്തിനെതിരെ പ്രതിരോധം തീര്‍ത്തു സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ സാഹകരണ ബാങ്കുകളിലേക്കു മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. നോട്ടു അസാധുവാക്കല്‍ മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള നടപടിയെന്ന നിലയിലാണ് പ്രസ്തുത നീക്കം.

കെഎസ്ഇബി, ദേവസ്വം ബോര്‍ഡ്, കെഎസ്ആര്‍ടിസി, ബിവറേജസ് കോര്‍പ്പറേഷന്‍, കേരള വാട്ടര്‍ അതോറിറ്റി, ക്ഷേമനിധി ബോര്‍ഡുകള്‍ തുടങ്ങി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭൂരിഭാഗം സ്ഥാപനങ്ങളുടെ അക്കൗണ്ടുകളും ജില്ലാ സഹകരണബാങ്കുകളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. സഹകരണ ബാങ്കുകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വന്‍തോതിലുള്ള ഫണ്ടുകള്‍ എത്തുന്നതോടെ ഈ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

നോട്ടു പിന്‍വലിക്കല്‍ മൂലം രുത്തിരിഞ്ഞ പ്രതിസന്ധി സഹകരണ മേഖലയേയും ബാധിച്ചുവെന്നും ഇക്കാര്യത്തില്‍ പരിഹാരമുണ്ടാകണമെന്നും ആവശ്യപ്പെട്ടു ധനമന്ത്രി തോമസ് ഐസക് ഇന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കാണുകയാണ്. പ്രതിസന്ധിക്കു ഈ കൂടിക്കാഴ്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ അക്കൗണ്ടുകള്‍ സഹകരണ ബാങ്കുകളിലേക്ക് മാറ്റുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നാണ് സൂചന.

Read More >>