കേരളത്തില്‍ ഇന്ന് പൊതു അവധി

പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.

കേരളത്തില്‍ ഇന്ന് പൊതു അവധി

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ അനുശോചിച്ചു കേരളത്തില്‍ ഇന്നു പൊതു അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.

ഇന്നലെ രാത്രി 11.30 നാണ് ജയലളിത മരിച്ചത്. അപ്പോളോ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെയാണ് മരണ വാര്‍ത്ത പുറത്തു വിട്ടത്.

Story by
Read More >>