ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷക്കൊരുങ്ങി പിഎസ്‌സി; എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് 17,97,091 അപേക്ഷകള്‍

17,97,091 ഉദ്യോഗാര്‍ഥികളാണ് ഇത്തവണ എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിച്ചിരിക്കുന്നത്. 28ന് രാത്രി 12 വരെയായിരുന്നു അപേക്ഷിക്കാനുള്ള സമയം അനുവദിച്ചിരുന്നത്. തിരുവനന്തപുരം ജില്ലയില്‍നിന്നാണ് ഏറ്റവുമധികം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. 2,29101 പേരാണ് ഇവിടെനിന്നുള്ള അപേക്ഷകര്‍. എറണാകുളം ജില്ലയാണു തൊട്ടുപിന്നില്‍- 1,99996 പേര്‍.

ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷക്കൊരുങ്ങി പിഎസ്‌സി; എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് 17,97,091 അപേക്ഷകള്‍

തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തിലെ വര്‍ധനയിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷ നടത്താനൊരുങ്ങി പിഎസ്‌സി. സര്‍ക്കാരിലെ വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള ഇത്തവണത്തെ പരീക്ഷയ്ക്കാണ് മുമ്പെങ്ങുമില്ലാത്തത്ര ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

17,97,091 ഉദ്യോഗാര്‍ഥികളാണ് ഇത്തവണ എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിച്ചിരിക്കുന്നത്. 28ന് രാത്രി 12 വരെയായിരുന്നു അപേക്ഷിക്കാനുള്ള സമയം അനുവദിച്ചിരുന്നത്. തിരുവനന്തപുരം ജില്ലയില്‍നിന്നാണ് ഏറ്റവുമധികം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. 2,29101 പേരാണ് ഇവിടെനിന്നുള്ള അപേക്ഷകര്‍. എറണാകുളം ജില്ലയാണു തൊട്ടുപിന്നില്‍- 1,99996 പേര്‍.

മറ്റു ജില്ലകളില്‍നിന്നുള്ള അപേക്ഷകരുടെ എണ്ണം- കോട്ടയം 1,14695, കൊല്ലം 1,13488, തൃശൂര്‍ 1,61625, മലപ്പുറം1,69284, പാലക്കാട് 1,48934, കോഴിക്കോട് 1,66069, കണ്ണൂര്‍ 1,24482, വയനാട് 58113, കാസര്‍ഗോഡ് 64236, ഇടുക്കി 74912, പത്തനംതിട്ട 80393, ആലപ്പുഴ 88763.

14 ജില്ലകളില്‍ നിന്നായി 10,000ലധികം പേര്‍ക്ക് എല്‍ഡി ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം ലഭിക്കുമെന്നാണു സൂചന. നേരത്തെ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷനിലെ എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയായിരുന്നു പിഎസ്‌സി ഇതുവരെ നടത്തിയതില്‍ വച്ചേറ്റവും വലുത്. കഴിഞ്ഞ ഒക്ടോബര്‍ 22നായിരുന്നു ഇത്. 6,34,283 ഉദ്യോഗാര്‍ഥികളായിരുന്നു ഇതിനായി അപേക്ഷിച്ചിരുന്നത്.

Read More >>