ഐഎഫ്എഫ്‌കെയില്‍ ദേശീയഗാന അനാദരവിന്റെ പേരിലുള്ള അറസ്റ്റ്; തീയേറ്ററുകളില്‍ വന്‍ പ്രതിഷേധം

പ്രധാനവേദിയായ ടാഗോര്‍ തീയേറ്ററിനു മുന്നില്‍ സംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ദേശീയത അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്നും അത്തരം നിലപാടുകള്‍ പ്രതിരോധിക്കുകയാണു വേണ്ടതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കൂട്ടായ്മ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്ആര്‍ ശക്തിധരന്‍ ഉദ്ഘാടനം ചെയ്തു.

ഐഎഫ്എഫ്‌കെയില്‍ ദേശീയഗാന അനാദരവിന്റെ പേരിലുള്ള അറസ്റ്റ്; തീയേറ്ററുകളില്‍ വന്‍ പ്രതിഷേധം

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റില്ലെന്നാരോപിച്ച് നടന്ന അറസ്റ്റിനെതിരെ തീയേറ്ററുകളില്‍ വന്‍ പ്രതിഷേധം. പ്രധാനവേദിയായ ടാഗോര്‍ തീയേറ്ററിനു മുന്നില്‍ സംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ദേശീയത അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്നും അത്തരം നിലപാടുകള്‍ പ്രതിരോധിക്കുകയാണു വേണ്ടതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കൂട്ടായ്മ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്ആര്‍ ശക്തിധരന്‍ ഉദ്ഘാടനം ചെയ്തു.


ഐഎഫ്എഫ്‌കെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ചലച്ചിത്ര ആസ്വാദന വേദികളില്‍ ഇത്തരം നിര്‍ബന്ധങ്ങള്‍ പാടില്ല. മനുഷ്യാവകാശങ്ങള്‍ക്കു മുകളില്‍ ഭരണകൂട ഇടപെടല്‍ അവസാനിപ്പിക്കണം. തങ്ങളുടെ പ്രതിഷേധം ദേശീയഗാനത്തോടോ ദേശീയതയോടോയുള്ള അനാദരവ് അല്ലെന്നും എന്നാല്‍ ഇത്തരം അടിച്ചേല്‍പ്പിക്കലുകളോട് യോജിക്കാനാവില്ലെന്നും സമരക്കാര്‍ വ്യക്തമാക്കി.രാവിലെ കൈരളി തീയേറ്ററിനു മുന്നില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ നേതൃത്വത്തില്‍ സംവിധായകരും കാണികളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സിനിമയ്ക്കു മുമ്പു ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റില്ലെന്നാരോപിച്ച് നിശാഗന്ധിയില്‍ ഇന്നലെയാണ് 12 പേരെ പോലീസ് അറസ്റ്റ് ചെയ്തത്.അതേസമയം, തിയേറ്ററിനു അകത്തുകയറി ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും മഫ്തിയില്‍ പോലീസിനെ പ്രവേശിപ്പിക്കുന്നത് അനുവദിക്കാന്‍ പറ്റില്ലെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു.Read More >>