ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്; നിരക്കു വർദ്ധിപ്പിക്കണമെന്നാവശ്യം

ജനുവരി ആദ്യവാരം തൊട്ട് സമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം.

ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്; നിരക്കു വർദ്ധിപ്പിക്കണമെന്നാവശ്യം

തിരുവനന്തപുരം: ഡീസൽ വില വർദ്ധനവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ അനിശ്ചിത കാലത്തേക്ക് സമരത്തിനൊരുങ്ങുന്നു. മിനിമം ചാർജ്ജ് ഒമ്പതുരൂപയാക്കുക,കിലോമീറ്ററിന് 64 പൈസ എന്നത് 70 പൈസയാക്കുക, വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ്സുടമകൾ മുന്നോട്ടുവച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ബസ്സുടമകൾ ഗതാഗത മന്ത്രിയെ കണ്ടിരുന്നു. എന്നാൽ നിരക്ക് വർദ്ധന ഇപ്പോൾ പരിഗണനയിലില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ജനുവരി ആദ്യവാരം തൊട്ട് സമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം. കഴിഞ്ഞ തവണത്തെ ഡീസൽ വില വർദ്ധനയ്ക്കു ശേഷം ഇപ്പോൾ ആറു രൂപയോളം വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് ബസ്സ് ഉടമകൾ പറയുന്നു.

സ്പെയർപാർട് വിലയിലുള്ള വർദ്ധനവും തൊഴിലാളികളുടെ കൂലിയിലുണ്ടായ വർദ്ധനയും ബസ്സുടമകൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ ചാർജ്ജു വർദ്ധന ഇപ്പോഴില്ലെന്ന് മന്ത്രി ഉറപ്പിച്ചുപറയുകയായിരുന്നു.

Read More >>