ശിവജി സ്മാരകത്തിനു പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

192 മീറ്റര്‍ ഉയരമുള്ള ഛത്രപതി ശിവജിയുടെ കൂറ്റന്‍ പ്രതിമ പണികഴിക്കുന്നത് തീരത്തുനിന്ന് 1.5 കിലോമീറ്റര്‍ അകലെയാണ്. ലോക്കത്തു തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയായിരിക്കും ഇതെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വ്യക്തമാക്കി.

ശിവജി സ്മാരകത്തിനു പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

മുംബൈ: മുബൈയിൽ നിർമ്മിക്കുന്ന ശിവജി സ്മാരകത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ശില പാകും. അറബിക്കടലിന്റെ തീരത്ത് മഹാരാഷ്ട്ര സർക്കാർ 3,600 കോടി മുതൽമുടക്കിയാണ് സ്മാരകം നിർമ്മിക്കുന്നത്.

പഞ്ചൽ ഗംഗയിൽ  പുതിയതായി നിർമ്മിച്ച  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്  ക്യാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൂടാതെ മുംബൈ മുതൽ പൂണെ വരെയുള്ള മെട്രോ റെയിൽ പാതയ്ക്കും പ്രധാനമന്ത്രി തറക്കല്ലിടും. തുടർന്ന് സബർബൻ ബന്ദ്രയിൽ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കും.

Read More >>