'മാലാഖ മാംസ'ത്തില്‍ വൈദിക വൈകൃതങ്ങള്‍: അമ്പതിലൊരാള്‍ പീഡകനെന്ന് സമ്മതിച്ച് പോപ്പും

ബ്രഹ്മചാരികളായ വൈദികരുടെ അനേകം ബാലപീഡന ക്രൂരതകളാണുള്ളത്. ഇരകളിലേറെയും ആണ്‍കുട്ടികളും. ഈ പീഡനങ്ങളൊതുക്കാന്‍ മാത്രം 200 കോടിയിലധികം സഭ ചെലവഴിക്കുന്നു- പള്ളിമേടയിലെ പീഡനത്തിന് ഇന്ന് ഇരട്ട ജീവപര്യന്തത്തിന് പുത്തന്‍ വേലിക്കരയിലെ എഡ്വിന്‍ ഫിഗറസ് ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ വൈദികരുടെ പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളിലൂടെ

വൈദിക പീഡനത്തിന് മാപ്പപേക്ഷിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞത് 50 വൈദികരില്‍ ഒരാള്‍ ബാലപീഡകനാണെന്നാണ്. 1950-2007 കാലഘട്ടത്തില്‍ പീഡനക്കേസ് ഒതുക്കാനായി കത്തോലിക്ക സഭ മുടക്കിയത് 200 കോടി രൂപയാണ്. ഇക്കാലയളവില്‍ അമേരിക്കയില്‍ മാത്രം 4,392 വൈദികര്‍ക്കെതിരെയാണ് ലൈംഗികാരോപണമുണ്ടായത്- മാലാഖ'ക്കുഞ്ഞുങ്ങളെ' ലൈംഗികമായി ഉപയോഗിക്കുന്ന പുരോഹിതര്‍ സഭയുടെ എക്കാലത്തെയും കളങ്കമാണ്. അതിന്നും തുടരുന്നു.

[caption id="" align="alignleft" width="305"]edwin figerus എന്നതിനുള്ള ചിത്രം

എഡ്വിന്‍ ഫിഗറസ്‌ [/caption]

[caption id="" align="alignright" width="358"]pope and children എന്നതിനുള്ള ചിത്രം ഫ്രാന്‍സിസ് മാര്‍പ്പാപ്പ [/caption]

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പറവൂര്‍ പുത്തന്‍വേലിക്കര പള്ളി വികാരിയായിരുന്ന എഡ്വിന്‍ ഫിഗറസിനെ കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത് ഇന്നാണ്. വൈദികര്‍ പ്രതികളായ ലൈംഗിക പീഡനക്കേസുകള്‍ കേരളത്തില്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ വൈദികരുടെ പീഡനം കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. അത് ആഗോളതലത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഭാഷയില്‍ പറഞ്ഞാല്‍ കത്തോലിക്ക സഭയെ ബാധിച്ച 'കുഷ്ഠരോഗം' ആയി മാറിയിട്ടുണ്ടിത്. മാപ്പുപറച്ചിലിനൊപ്പം സഭ കോടിക്കണക്കിന് രൂപയാണ് ഇത്തരം കേസുകള്‍ ഒതുക്കിത്തീര്‍ക്കാനായി വര്‍ഷം തോറും ചെലവഴിക്കുന്നത്.
കത്തോലിക്ക സഭയിലെ വൈദികര്‍ക്ക് വിവാഹം അനുവദിക്കണമെന്ന് സഭയിലെ തന്നെ ഒരു വിഭാഗം ശക്തമായി വാദിക്കുമ്പോള്‍ ഇപ്പോഴത്തെ നിലപാട് തുടരണമെന്നാണ് യാഥാസ്ഥിതികരായ മറുവിഭാഗത്തിന്റെ വാദം.

വിവിധ രാജ്യങ്ങളില്‍ വൈദികരുള്‍പ്പെട്ട പ്രധാനപ്പെട്ട പീഡനക്കേസുകള്‍ ചുവടെ.
Displaying Boy in Crucifix.gifജോസ് ഗാര്‍ഷ്യ അട്ടൗള്‍ഫോ എന്ന മെക്‌സിക്കന്‍ വൈദികന്‍ നടത്തിയ ബലാല്‍സംഗ പരമ്പരയാണ് കത്തോലിക്ക സഭയുടെ ഇക്കാര്യത്തിലെ നിസംഗതയ്ക്ക് ഏറ്റവും വലിയ തെളിവ്. എച്ച്‌ഐവി ബാധിതനാണെന്നറിഞ്ഞ ശേഷമാണ് ഇയാള്‍ 5 മുതല്‍ 10 വയസുവരെ പ്രായമുള്ള മുപ്പതോളം കുട്ടികളെ ബലാല്‍സംഗം ചെയ്തത്. പിന്നീട് ഇയാള്‍ സഭയോട് കുറ്റം സമ്മതിച്ചെങ്കിലും സഭ ഇയാളെ കുറ്റവിമുക്തനാക്കുകയാണ് ചെയ്തത്. ഇരകളിലൊരാളുടെ മാതാവ് ഇക്കാര്യവുമായി ബന്ധപ്പെട്ട് മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാന്‍ അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടു. വൈദികരുടെ പീഡനം മൂടിവെക്കുന്ന ബിഷപ്പുമാരെ സ്ഥലം മാറ്റുമെന്ന് മാത്രമാണ് മാര്‍പ്പാപ്പ പറഞ്ഞത്. 2016 സെപ്റ്റംബര്‍ 16ന് ഡെയ്‌ലി മെയ്ല്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ദിവസം വരെ ഈ വൈദികനെതിരേ പോലീസും കേസെടുത്തിട്ടില്ല എന്നതാണ് വിചിത്രം.Displaying CROSS.gif


മിഷനറി പ്രവര്‍ത്തനത്തിനെന്ന പേരില്‍ കെനിയയിലെത്തിയ ഇറ്റാലിയന്‍ വൈദികന്‍ റെവ. റെനാറ്റോ കിസിറ്റോ സെസേന നാല് ആണ്‍കുട്ടികളേയാണ് പീഡനത്തിനിരയാക്കിയത്. 2010ലാണ് സംഭവം പുറത്തറിഞ്ഞത്. പാവപ്പെട്ടവരുടെ സംരക്ഷണത്തിനായുള്ള അഭയകേന്ദ്രത്തില്‍ വെച്ചാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചത്. എന്നാല്‍ ആരോപണമുണ്ടായി 10 മാസത്തിന് ശേഷവും സഭ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ സെസേന കുറ്റവാളിയല്ലെന്നാണ് കണ്ടെത്തിയത്. സഭയുടെ സ്വാധീനത്തിന് വഴങ്ങി പോലീസ് കേസ് ഒതുക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.

[caption id="" align="alignleft" width="200"]Fr. Marcial Maciel LC Late 2004.jpg മാര്‍ഷ്യല്‍ മേസിയല്‍ ഡെഗല്ലാഡോ[/caption]

'ലെഗിയോന്‍ ഓഫ് ക്രൈസ്റ്റ്' 'റെഗ്നം ക്രൈസ്റ്റ്' എന്നിവയുടെ സ്ഥാപകനായ മാര്‍ഷ്യല്‍ മേസിയല്‍ ഡെഗല്ലാഡോയെ ലൈംഗിക പീഡനത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോപ്പ് ബെനഡിക്റ്റ് മാര്‍പ്പാപ്പ പുറത്താക്കിയ സംഭവം ഉണ്ടായിട്ടുണ്ട്. തങ്ങള്‍ സെമിനാരി വിദ്യാര്‍ഥികളായിരുന്നപ്പോള്‍ ഗല്ലാഡോ പീഡിപ്പിച്ചതായി ആരോപിച്ച് 1997ലാണ് കുറച്ച് ചെറുപ്പക്കാര്‍ രംഗത്തുവന്നത്. ഇതിനെത്തുടര്‍ന്ന് ജോണ്‍ പോള്‍ മാര്‍പ്പാപ്പ രൂപീകരിച്ച അന്വേഷണ കമ്മീഷന്‍ ഇയാള്‍ കുറ്റക്കാനാണെന്ന് കണ്ടെത്തി. സെമിനാരികളില്‍ അധ്യാപകനായിരിക്കെ ഇയാള്‍ നിരവധിപ്പേരെ പീഡിപ്പിച്ചതായി തെളിഞ്ഞിരുന്നു.

കെനിയയിലെ വൈദികപീഡനത്തെക്കുറിച്ച് 'എ മിഷന്‍ റ്റു പ്രേ' എന്ന പേരില്‍ ഡോക്യുമെന്ററി നിര്‍മിച്ചിരുന്നു.

ഡച്ച് ബിഷപ്പായിരുന്ന കോര്‍ണേലിയൂസ് സ്ലൈഡര്‍ കെനിയില്‍ സേവനം നടത്തവെ ലൈംഗികപീഡനം നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു. 1993ല്‍ കെനിയന്‍ തലസ്ഥാനമായ നൈറോബിയിലെ ഒരു പള്ളി വികാരിയായിരുന്നപ്പോഴാണ് ഇയാള്‍ പീഡനം നടത്തിയത്. മൈക്കല്‍ ഓലെ ഉക്കയെന്ന 32കാരനാണ് ബിഷപ്പിനെതിരെ ആരോപണമുന്നയിച്ചത്. പീഡനത്തിനൊടുവില്‍ ഗുരുതരമായി പരുക്കേറ്റതായും ഇയാള്‍ പരാതിയില്‍ പറയുന്നു. സഭ പണം കൊടുത്ത് കേസ് ഒതുക്കുകകയായിരുന്നുവെന്ന് പറയുന്നു.

[caption id="" align="alignright" width="399"]Father Kit Cunningham കിറ്റ് കണ്ണിംഗ്ഹാം [/caption]

ടാന്‍സാനിയയിലെ സെന്റ് മൈക്കിള്‍സ് കാത്തലിക് ബോര്‍ഡിംഗ് സ്‌കൂളില്‍ ബ്രിട്ടീഷ് പുരോഹിതനായ കിറ്റ് കണ്ണിംഗ്ഹാമും സഹപുരോഹിതന്‍മാരും നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ ലോക മനസാക്ഷിയെ ഞെട്ടിച്ചതാണ്. ഇയാളും റോസ്‌മേനിയന്‍ സ്വദേശികളായ വൈദികരും ചേര്‍ന്ന് കുട്ടികളെ വ്യാപകമായി ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരാക്കുകയായിരുന്നു. പീഡനത്തിനിരയായ കുട്ടികളെ നഗ്നരാക്കി ബലമായി ചിത്രങ്ങളെടുക്കുകയും ചെയ്തു. 2010ല്‍ ഇയാള്‍ മരിച്ച ശേഷം മാത്രമാണ് സംഭവം പുറത്തറിഞ്ഞത്. വലിയ തുക കൊടുത്താണ് സഭ ഈ കേസ് ഒത്തുതീര്‍പ്പാക്കിയത്.

ഏഷ്യയില്‍ 2003ല്‍ ലൈംഗികപീഡനങ്ങളെത്തുടര്‍ന്ന് 34 വൈദികരെയാണ് സഭ പുറത്താക്കിയത്. ഇതില്‍ 20 പേരും ഒരു രൂപതയില്‍ നിന്നുള്ളവരായിരുന്നു. അമേരിക്കയിലെ കത്തോലിക്ക സഭ 2015ല്‍ 150 മില്യണ്‍ ഡോളറാണ് വൈദിക പീഡനത്തിനിരയായവര്‍ക്ക് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2013 ജൂണ്‍ മുതല്‍ 2014 വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ നടന്ന പീഡനങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുകയാണിത്.

[caption id="" align="alignleft" width="300"]Hans Hermann Groër എന്നതിനുള്ള ചിത്രം ഹാന്‍സ് ഹെര്‍മന്‍ വില്‍ഹെം ഗ്രോയര്‍ [/caption]

വിയന്നയിലെ ആര്‍ച്ച് ബിഷപ്പായിരുന്ന ഹാന്‍സ് ഹെര്‍മന്‍ വില്‍ഹെം ഗ്രോയറിനെ ലൈംഗിക പീഡനത്തെത്തുടര്‍ന്ന് കത്തോലിക്ക സഭ പുറത്താക്കിയിരുന്നു. 1995ലാണ് ഇയാള്‍ക്കെതിരെ ആദ്യമായി ആരോപണമുണ്ടായത്. ഇയാളുടെ മുന്‍കാല വിദ്യാര്‍ഥി ആരോപണമുന്നയിച്ചതിനെത്തുടര്‍ന്ന് നിരവധി യുവാക്കള്‍ സമാന ആരോപണണവുമായി രംഗത്തുവന്നു. വിദ്യാര്‍ഥികളും യുവവൈദികരുമടക്കം നിരവധിപ്പേരുടെ പരാതിയെത്തുടര്‍ന്ന് സഭ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാളെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പുറത്താക്കി.

ഓസ്‌ട്രേലിയക്കാരനായ റോമന്‍ കത്തോലിക്ക പുരോഹിതന്‍ കര്‍ട്ട് കെന്‍ സെമിനാരിയില്‍ വെച്ച് കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോ കണ്ടതിനാണ് പുറത്താക്കപ്പെട്ടത്.

2011ല്‍ ബ്രോക്കണ്‍ റൈറ്റ്‌സ് എന്ന സംഘടനയുടെ റിപ്പോര്‍ട്ടുപ്രകാരം ഓസ്‌ട്രേലയില്‍ 100ഓളം വൈദികരാണ് പീഡനക്കേസില്‍പ്പെട്ടത്. വിക്ടോറിയ പ്രവിശ്യയില്‍ മാത്രം വൈദിക പീഡനത്തിനിരയായ 40 പേര്‍ ആത്മഹത്യ ചെയ്തതായി 2012ല്‍ പുറത്തുവന്ന ഒരു പോലീസ് റിപ്പോര്‍ട്ട് പറയുന്നു. കത്തോലിക്ക സഭ ഇത്തരം കേസുകളില്‍ ഇടപെടുന്നതായിക്കാണിച്ച് വിക്ടോറിയ പോലീസ് കമ്മീഷണര്‍ കെന്‍ ലെ ഓസ്‌ട്രേലിയന്‍ പാര്‍ലിമെന്റില്‍ പരാതി നല്‍കിയിരുന്നു.

[caption id="" align="alignleft" width="316"]Ronald H. Paquin എന്നതിനുള്ള ചിത്രം റൊണാള്‍ഡ് എച്ച് പാക്വിന്‍ [/caption]

റൊണാള്‍ഡ് എച്ച് പാക്വിന്‍ എന്ന അമേരിക്കന്‍ വൈദികന്‍ ബാലപീഡനത്തിന് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 14ഓളം ബാലന്‍മാരെ പീഡിപ്പിച്ചതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ 2015ല്‍ അറസ്റ്റുചെയ്തത്. കുറ്റാരോപിതനായയുടന്‍ സഭ ഇയാളെ പുറത്താക്കിയിരുന്നു.

ചിക്കാഗോ അതിരൂപതയിലെ വൈദികനായിരുന്ന ബാര്‍ട്‌സ് റിച്ചാര്‍ഡ് ബാരി നിരവധി ആണ്‍കുട്ടികളെ പീഡിപ്പിച്ചയാളാണ്. ഓക് പാര്‍ക്കിലെ ഒരു പള്ളിയില്‍ സഹവൈദികനായിരുന്ന കാലത്താണ് ഇയാള്‍ പീഡനങ്ങള്‍ നടത്തിയത്. 1992ല്‍ പാറ്റ് നെവിന്‍ എന്ന യുവാവാണ് ഇയാള്‍ക്കെതിരെ രംഗത്തുവന്നത്. ഇതിനെത്തുടര്‍ന്ന് ഇയാളെ സ്ഥാനം മാറ്റി സഭയുടെ കീഴിലുള്ള ആശുപത്രിയില്‍ നിയമിക്കുകയാണ് ചെയ്തത്. നിവിന് കര്‍ദിനാള്‍ ബെര്‍ണാഡിന്‍ എഴുതിയ മാപ്പപേക്ഷ കത്തില്‍ 'ഇനി യുവാക്കള്‍ക്ക് ഭീഷണിയാകില്ലാത്തതിനാല്‍' ബാരിയെ സഭയില്‍ നിന്ന് പുറത്താക്കുന്നില്ലെന്ന വിചിത്രമായ വാദമാണ് ഉന്നയിച്ചത്.

റോബര്‍ട്ട് ചാള്‍സ് ബെക്കറെന്ന ചിക്കാഗോ അതിരൂപതയിലെ പുരോഹിതന്‍ ഒരു ബാലനെ പീഡിപ്പിച്ച സംഭവത്തില്‍ കുറ്റക്കാരനാണെന്ന് സഭ കണ്ടെത്തിയിരുന്നു.

ചിക്കാഗോ അതിരൂപതയിലെ തന്നെ വൈദികനായിരുന്ന ജോസഫ് ആര്‍ ബെന്നറ്റ് മൂന്ന് ആണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയാണ്. 1976-78 കാലഘട്ടത്തില്‍ ഇയാള്‍ നടത്തിയ പീഡനം 2012 ഡിസംബറിലാണ് പുറത്തറിഞ്ഞത്. സംഭവത്തില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്നായിരുന്നു സഭയുടെ കീഴിലുള്ള റിവ്യൂ ബോര്‍ഡ് കണ്ടെത്തിയത്. പിന്നീട് 2003 മാര്‍ച്ചില്‍ രണ്ട് പെണ്‍കുട്ടികള്‍ ഇയാള്‍ ബലാല്‍സംഗം ചെയ്തതായി ആരോപിച്ച് രംഗത്തുവന്നു. 1967-69 കാലഘട്ടത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാളെ 2016 ജനുവരി 31ന് സഭ പുറത്താക്കി. 2008ല്‍ സഭ ഇരകള്‍ക്ക് പണം കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കി.

[caption id="" align="alignleft" width="352"]james thekkemury എന്നതിനുള്ള ചിത്രം ജയിംസ് തെക്കേമുറി[/caption]

ചിക്കാഗോ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിച്ച പീഡനക്കേസില്‍ ഉള്‍പ്പെട്ട വൈദികരുടെ ഫോട്ടോ സഹിതം വിവരങ്ങള്‍ നല്‍കുന്ന http://www.bishop-accountability.org/il_chicago/ എന്ന വെബ്‌സൈറ്റില്‍ത്തന്നെ 86 വൈദികരുടെ വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. ചുരുക്കത്തില്‍ ലോകത്താകെ ലൈംഗിക അതിക്രമങ്ങള്‍ നടത്തിയ വൈദികരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഒരു സാധാരണ ലേഖനത്തിനാവില്ല. വൈദികര്‍ പ്രതികളാകുന്ന സംഭവങ്ങളില്‍ കൂടുതലും ഇരകളാകുന്നത് ആണ്‍കുട്ടികളാണെന്നും കാണാം.|കണ്ണൂര്‍ ജില്ലയിലെ ഒരു സെമിനാരിയില്‍ റെക്ടറായിരുന്ന ജയിംസ് തെക്കേമുറി 30ഓളം വിദ്യാര്‍ഥികളെ പീഡനത്തിനിരയാക്കിയ സംഭവം നാരദ ന്യൂസ് ഈയിടെ പുറത്തുകൊണ്ടുവന്നിരുന്നു.