ഒരേ ഓർഡിനൻസ് അഞ്ചാം തവണയും അംഗീകാരത്തിന്; രാഷ്ട്രപതി അതൃപ്തിയറിയിച്ചു

യുദ്ധത്തിനുശേഷം പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ സ്വത്തു വകകൾ തിരികെ നൽകുന്നതിനെതിരാണ് 48 വർഷം പഴക്കമുള്ള ഈ നിയമം.

ഒരേ ഓർഡിനൻസ് അഞ്ചാം തവണയും അംഗീകാരത്തിന്; രാഷ്ട്രപതി അതൃപ്തിയറിയിച്ചു

ന്യൂഡൽഹി: ഒരേ ഓർഡിനൻസ് അഞ്ചാം തവണയും അംഗീകാരത്തിനയച്ച കേന്ദ്രസർക്കാർ നടപടിയിൽ രാഷ്ട്രപതി പ്രണാബ് മുഖർജിക്ക് അതൃപ്തി.  എനിമി പ്രോപ്പർട്ടി ആക്ട് ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ അഞ്ചാം തവണയും രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ചത്.

ജനുവരിയിൽ സുപ്രീംകോടതി ഈ കേസ് പരിഗണിക്കാനിരിക്കവെയാണ് അഞ്ചാം തവണയും കേന്ദ്രസർക്കാർ രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ചത്. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നേടിയതിനുശേഷമാണ് സാധാരണയായി ഓർഡിനൻസ് രാഷ്ട്രപതിയുടെ അംഗീകാരത്തിനയക്കുക. ഓഗസ്റ്റിലായിരുന്നു ഇതേ ഓർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചിരുന്നത്. പൊതുജന നന്മയ്ക്കായാണ് താൻ ഓർഡിനൻസ് അംഗീകരിക്കുന്നതെന്നാണ് അന്ന് രാഷ്ട്രപതി വ്യക്തമാക്കിയത്. ഇനി സഭയുടെ അംഗീകാരമില്ലാതെ ഓർഡിനൻസ് പുറപ്പെടുവിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.


യുദ്ധത്തിനുശേഷം പാക്കിസ്ഥാനിലേക്കും ചെനയിലേക്കും കുടിയേറിയവരുടെ സ്വത്തു വകകൾ തിരികെ നൽകുന്നതിനെതിരാണ് 48 വർഷം പഴക്കമുള്ള ഈ നിയമം.

Read More >>