കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം കവി പ്രഭാവർമ്മക്ക്

ശ്യാമമാധവം എന്ന കൃതിക്കാണ് പുരസ്ക്കാരം. വ്യാസമഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി രചിച്ചിരിക്കുന്ന പുസ്തകത്തിൽ കൃഷ്ണന്റെ ജീവിത കഥയാണ് പറയുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം കവി പ്രഭാവർമ്മക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം കവിയും ഗാനരചയിതാവുമായി പ്രഭാവർമ്മയ്ക്ക്. ശ്യാമമാധവം എന്ന കൃതിക്കാണ് പുരസ്ക്കാരം. വ്യാസമഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി രചിച്ചിരിക്കുന്ന പുസ്തകത്തിൽ കൃഷ്ണന്റെ ജീവിത കഥയാണ് പറയുന്നത്.

ഡല്‍ഹിയില്‍ ചേര്‍ന്ന സാഹിത്യ അക്കാദമിയുടെ വാര്‍ഷിക യോഗമാണ് പുരസ്ക്കാരത്തിനായി കൃതി തെരഞ്ഞെടുത്തത്. ഇതേ കൃതിക്ക് നേരത്തെ വയലാർ അവാർഡ് ഉൾപ്പെടെയുള്ള പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടടാവാണ് പ്രഭാവർമ്മ.


സൌപര്‍ണ്ണിക, അര്‍ക്കപൂര്‍ണ്ണിമ, ചന്ദനനാഴി, ആര്‍ദ്രം,അവിചാരിതം എന്നീ കാവ്യസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അര്‍ക്കപൂര്‍ണ്ണിമ എന്ന കവിതാസമാഹാരത്തിന് 1995 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരവും 2013 ല്‍ ശ്യാമമാധവം എന്ന കൃതിക്ക് വയലാര്‍ അവാര്‍ഡും ലഭിച്ചു. കൂടാതെ ചങ്ങമ്പുഴ അവാര്‍ഡ് , അങ്കണം അവാര്‍ഡ്, വൈലോപ്പള്ളി പുരസ്കാരം, മികച്ച ജെനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

Read More >>