അഴിമതിയുടെ പുതുവഴി; വിശാഖപട്ടണത്തു നിന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ സിബിഐയുടെ പിടിയില്‍

ഒരു കെട്ടിട നിര്‍മ്മാതാവു തന്റെ ഭൂമിയില്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ച ഫ്‌ളാറ്റ് സമുച്ചയത്തിനു കൈക്കൂലിയായി 1.5ലക്ഷം രൂപയാണ് ശ്രീനിവാസറാവു ആവശ്യപ്പെട്ടത്. മാത്രമല്ല ഫളാറ്റ് സമുച്ചയത്തിലെ ഒരു ഫ്‌ളാറ്റും അദ്ദേഹം കെട്ടിട നിര്‍മ്മാതവിനോടു ആവശ്യപ്പെട്ടു.

അഴിമതിയുടെ പുതുവഴി; വിശാഖപട്ടണത്തു നിന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ സിബിഐയുടെ പിടിയില്‍

നോട്ടു നിരോധനം അഴിമതി കുറക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം പൊള്ളയായിരുന്നുവെന്നാണു വിശാഖപട്ടണം സംഭവം തെളിയിക്കുന്നത്. അഴിമതി ഇല്ലാതാക്കുകയല്ല, പകരം അഴിമതി നടത്തുന്നതിനുള്ള രീതിയാണ് ഉദ്യോഗസ്ഥര്‍ മാറ്റിയതെന്നു ഈ സംഭവം സൂചിപ്പിക്കുന്നു.

വിശാഖപട്ടണം സ്വദേശിയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനുമായ ശ്രീനിവാസ റാവുവാണ് അഴിമതി നടത്തിയതിന്റെ പേരില്‍ സിബിഐയുടെ കസ്റ്റഡിയിലായത്. രാജ്യത്ത് കറന്‍സി നിയന്ത്രണം നിലനിലക്കുന്നതിനാല്‍ മറ്റുവഴികളിലൂടെയാണ് ഇദ്ദേഹം പണസമ്പാദനത്തിന് മുതിര്‍ന്നത്. ഒരു കെട്ടിട നിര്‍മ്മാതാവു തന്റെ ഭൂമിയില്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ച ഫ്‌ളാറ്റ് സമുച്ചയത്തിനു കൈക്കൂലിയായി 1.5ലക്ഷം രൂപയാണ് ശ്രീനിവാസറാവു ആവശ്യപ്പെട്ടത്. മാത്രമല്ല ഫളാറ്റ് സമുച്ചയത്തിലെ ഒരു ഫ്‌ളാറ്റും അദ്ദേഹം കെട്ടിട നിര്‍മ്മാതവിനോടു ആവശ്യപ്പെട്ടു.


കൈക്കൂലിയായി ആവശ്യപ്പെട്ട 1.5 ലക്ഷം രൂപ തവണകളായി കൈപ്പറ്റുക എന്ന തന്ത്രമാണു റാവു സ്വീകരിച്ചത്. അതിന്റെ ഭാഗമായി ആദ്യഗഡുവായ 300,00 രൂപ കൈപ്പറ്റുന്നതിനിടയില്‍ റാവു സിബിഐയുടെ പിടിയിലാകുകയായിരുന്നു. 1.5 ലക്ഷം രൂപ അഞ്ചു തവണയായി കൈമാറാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നു സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്നു നടന്ന പരിശോധനയില്‍ റാവുവിന്റെ വീട്ടില്‍ നിന്നും രണ്ടു ലക്ഷം രൂപയും ഭൂമി ഇടപാടകളുടെ രേഖകളും സിബിഐ കണ്ടെടുത്തിരുന്നു.