'ജീവിക്കണോ അതോ മരിക്കണോ എന്നാണ് എംടിയോട് ബിജെപി ചോദിക്കുന്നത്': എംടിക്കെതിരെയുള്ള ബിജെപി നീക്കത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ വന്‍ ജനപങ്കാളിത്തം

സാധാരണക്കാരനു വേണ്ടി സംസാരിച്ചതിന്റെ പേരില്‍ എംടിയ്‌ക്കെതിരെ നടക്കുന്ന ഫാസിസ്റ്റു പ്രതിഷേധങ്ങള്‍ എന്തു വിലകൊടുത്തും തടയേണ്ടത് പ്രബുദ്ധ കേരളത്തിന്റെ കടമയാണെന്നു പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ച കവി പ്രഭാവര്‍മ്മ പറഞ്ഞു.

നോട്ടു നിരോധനത്തെപ്പറ്റി അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എംടി വാസുദേവന്‍ നായര്‍ക്കെതിരെ വാളെടുത്ത ബിജെപി നിലപാടിനെതിരെ പുരോഗമന കലാസാിത്യ സംഘം സംഘടിപ്പിച്ച പ്രതിഷേധ പരിപാടയില്‍ വന്‍ ജനപങ്കാളിത്തം. സാധാരണക്കാരനു വേണ്ടി സംസാരിച്ചതിന്റെ പേരില്‍ എംടിയ്‌ക്കെതിരെ നടക്കുന്ന ഫാസിസ്റ്റു പ്രതിഷേധങ്ങള്‍ എന്തു വിലകൊടുത്തും തടയേണ്ടത് പ്രബുദ്ധ കേരളത്തിന്റെ കടമയാണെന്നു പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ച കവി പ്രഭാവര്‍മ്മ പറഞ്ഞു.


ജീവിക്കുക അല്ലെങ്കില്‍ മരിക്കുക എന്നുള്ളതാണ് ഫാസിസ്റ്റുകള്‍ മുന്നോട്ടു വയ്ക്കുന്ന ഉപാധികള്‍. അവരുടെ നയങ്ങളെ അംഗീകരിച്ചാല്‍ ജീവിക്കാം. എതിര്‍ത്താല്‍ മരിക്കണം. ആ ഒരു നീക്കമാണു മലയാളത്തിലെ മഹാനായ സാഹിത്യകാരന്‍ എംടിക്കെതിരെയും ഉണ്ടായിരിക്കുന്നത്- പ്രഭാവര്‍മ്മ പറഞ്ഞു.

എംടിയോട് വായടക്കാന്‍ പറഞ്ഞതിനപ്പുറം നിഷ്ഠൂരത ഈ മണ്ണിലും പടരുകയാണെന്നും അദ്ദേഹം പറഞ്ഞു. എംടിയുടെ വെബ്‌സൈറ്റു വരെ ഹാക്ക് ചെയ്തിരിക്കുന്നു. അതില്‍ 'ചാവ്' എന്ന് എഴുതുകയും ചെയ്തിരിക്കുന്നു. ജീവിക്കണോ മരിക്കണോ എന്നു ചോദിച്ചു എംടിയുടെ വായടപ്പിക്കാനാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നതെന്നും പ്രഭാവര്‍മ്മ പറഞ്ഞു.

ജീവിക്കണോ മരിക്കണോ എന്ന ചോദ്യം ആവര്‍ത്തിച്ചു കേട്ടവരാണ് കല്‍ബുര്‍ഗിയും പന്‍സാരെയും ധബോല്‍ക്കറുമെന്നുള്ള കാര്യവും പ്രഭാവര്‍മ്മ ഓര്‍മ്മിപ്പിച്ചു. ഇന്ത്യന്‍ഭരണത്തെ തുഗ്‌ളക് പരിഷ്‌കാരമെന്ന് എംടി വിശേഷിച്ചപ്പോള്‍ സംഘപരിവാര്‍ ധാര്‍ഷ്ട്യത്തിന്റെ സ്വരം ഉയര്‍ത്തിത്തുടങ്ങിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അമ്പതു നാളുകള്‍ കൊണ്ടു പരിഹരിക്കാമെന്നു പറഞ്ഞ നോട്ടു പ്രശ്‌നത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ അനവധിയാണന്നും അദ്ദേഹം പറഞ്ഞു.

കലാ- സാഹിത്യ രംഗത്തു നിന്നും നിരവധി പേരാണ് എംടിക്ക് പിന്തുണയുമായി പ്രതിഷേധ റാലിക്കെത്തിയത്.

Read More >>