കൊച്ചിയില്‍ ലൈറ്റ് അണച്ചുള്ള ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ഇനി മുതല്‍ ലൈറ്റ് ഇടാത്ത ഒരു ഡിജെ പാര്‍ട്ടിക്കും അനുമതി നല്‍കേണ്ടെന്നാണ് തീരുമാനമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഡിജെ പാര്‍ട്ടികള്‍ നഗരത്തില്‍ ലഹരി വില്‍പ്പനയുടെ വലിയ കേന്ദ്രങ്ങളായി മാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.

കൊച്ചിയില്‍ ലൈറ്റ് അണച്ചുള്ള ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

കൊച്ചി: പുതുവർഷത്തിൽ കൊച്ചിയില്‍ ലൈറ്റ് അണച്ചുള്ള ഡിജെ പാര്‍ട്ടികള്‍ക്കു നിയന്ത്രണം. ഇവയുടെ നിരീക്ഷണത്തിനായി നഗരത്തില്‍ 1500 ഓളം പൊലീസുകാരെ വിന്യസിക്കാനും പൊലീസ് തീരുമാനിച്ചു. ഇനി മുതല്‍ ലൈറ്റ് ഇടാത്ത ഒരു ഡിജെ പാര്‍ട്ടിക്കും അനുമതി നല്‍കേണ്ടെന്നാണ് തീരുമാനമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഡിജെ പാര്‍ട്ടികള്‍ നഗരത്തില്‍ ലഹരി വില്‍പ്പനയുടെ വലിയ കേന്ദ്രങ്ങളായി മാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.


ഇതോടനുബന്ധിച്ച്, ഡിജെ പാര്‍ട്ടി നടത്തുന്ന എല്ലാ ഹോട്ടല്‍ ഉടമകളോടും കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. ഡിജെ പാര്‍ട്ടി നടത്തുന്നതില്‍ നിന്നു ഹോട്ടലുകളെ പിന്തിരിപ്പിക്കുകയാണു അധികാരികളുടെ ലക്ഷ്യം. ഡിജെ പാര്‍ട്ടികളുടേയും ബിക്കിനി ഫാഷന്‍ ഷോകളുടേയും മറവില്‍ വ്യാപകരീതിയിലാണ് ലഹരി ഉപയോഗം നടക്കുന്നതെന്നാണ് വിലയിരുത്തല്‍.

മുമ്പുണ്ടായിട്ടുള്ള നിരവധി മയക്കുമരുന്ന് കേസുകളുടെ തുടരന്വേഷണത്തില്‍ കൊച്ചിയില്‍ ചില ഹോട്ടലുകളും ബാറുകളും കേന്ദ്രീകരിച്ച് എല്‍എഎസ്ഡി പോലുളള മയക്കുമരുന്നുകളുടെ വില്‍പ്പന വ്യാപകമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി.

Read More >>