യുവമോര്‍ച്ചയുടെ നിയന്ത്രണത്തിലാണോ കേരള പോലീസ്?: എഴുത്തുകാരന്‍ കമല്‍ സി ചവറയുടെ അറസ്റ്റിനെ വിമര്‍ശിച്ചു കവി സച്ചിദാനന്ദന്‍

കമല്‍ സി ചവറയുടെ നോവലില്‍ ദേശീയ ഗാനത്തെ അധിക്ഷേപിക്കുന്ന ഭാഗങ്ങളുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. ദേശീയ ഗാനവുമായി ബന്ധപ്പെട്ട് ചില നിര്‍ദ്ദോഷമായ പരാമര്‍ശങ്ങളുടെ അടിസഥാനത്തില്‍ കമല്‍ സി ചാവറയുടെ കസ്റ്റഡിയും സിനിമ സംവിധായകന്‍ കമലിന് നേരെയുള്ള യുവമോര്‍ച്ചയുടെ അതിക്രമവും പോലീസ് ആരുടെ നിയന്ത്രണത്തിലാണെന്ന സംശയം ഉയര്‍ത്തുന്നതായും സച്ചിദാനനന്ദന്‍ സൂചിപ്പിക്കുന്നു.

യുവമോര്‍ച്ചയുടെ നിയന്ത്രണത്തിലാണോ കേരള പോലീസ് എന്ന ചോദ്യമുന്നയിച്ച് കവി സച്ചിദാനന്ദന്‍. തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് കേരളപോലീസ് ആഭ്യന്തരവകുപ്പിന്റേയോ അതോ യുവമോര്‍ച്ചയുടെയോ നിയന്ത്രണത്തിലാണെന്ന ചോദ്യം സച്ചിദാനന്ദന്‍ ഉന്നയിച്ചിരിക്കു്ന്നത്. കഴിഞ്ഞ ദിവസം യുവമോര്‍ച്ചയുടെ പരാതിയെ തുടര്‍ന്ന് എഴുത്തുകാരന്‍ കമല്‍ സി ചവറയെ പോലീസ് കസ്റ്റഡിയിലെടുത്തതിന്റെ പിന്നാലെയാണ് സച്ചിദാനന്ദന്‍ പോലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി രംഗത്തു വന്നത്.

കമല്‍ സി ചവറയുടെ നോവലില്‍ ദേശീയ ഗാനത്തെ അധിക്ഷേപിക്കുന്ന ഭാഗങ്ങളുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. ദേശീയ ഗാനവുമായി ബന്ധപ്പെട്ട് ചില നിര്‍ദ്ദോഷമായ പരാമര്‍ശങ്ങളുടെ അടിസഥാനത്തില്‍ കമല്‍ സി ചാവറയുടെ കസ്റ്റഡിയും സിനിമ സംവിധായകന്‍ കമലിന് നേരെയുള്ള യുവമോര്‍ച്ചയുടെ അതിക്രമവും പോലീസ് ആരുടെ നിയന്ത്രണത്തിലാണെന്ന സംശയം ഉയര്‍ത്തുന്നതായും സച്ചിദാനനന്ദന്‍ സൂചിപ്പിക്കുന്നു.

കമല്‍ യഥാര്‍ത്ഥത്തില്‍ ചെയ്തത് ദേശീയ ഗാനവുമായി ബന്ധപ്പെട്ട കോടതിവിധിയെ അംഗീകരിക്കുക മാത്രമാണ്. അതിനെ ചോദ്യം ചെയ്യുകയായിരുന്നില്ല- സച്ചിദാനന്ദന്‍ പറഞ്ഞു.

Read More >>