വാഹനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഇനിമുതല്‍ അതു പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖ കൂടി സമര്‍പ്പിക്കേണ്ടി വരും

രാജ്യത്തു ദിനംപ്രതി വര്‍ധിച്ചുവരുന്ന ഗതാഗത കുരുക്കും നഗരങ്ങളിലെ പാര്‍ക്കിങ്ങ് പ്രശ്നങ്ങളുമാണു കേന്ദ്രസര്‍ക്കാരിനെ ഇത്തരമൊരു നിയമനിര്‍മ്മാണത്തിനു പ്രേരിപ്പിക്കുന്നത്. ഇക്കാര്യങ്ങള്‍ക്കു അറുതി വരുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള നീക്കങ്ങളാണു സര്‍ക്കാര്‍ നടത്തുന്നതെന്നു വെങ്കയ്യ നായിഡു അറിയിച്ചു.

വാഹനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഇനിമുതല്‍ അതു പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖ കൂടി സമര്‍പ്പിക്കേണ്ടി വരും

വാഹനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഇനിമുതല്‍ അതു പാര്‍ക്കുചെയ്യുവാന്‍ സ്ഥലമുണ്ടെന്ന രേഖകള്‍ കൂടി ഹാജരാക്കേണ്ടി വരും. പാര്‍ക്കിങ് സ്ഥലം ഉണ്ടെന്നതിന് രേഖ ഹാജരാക്കാത്തവര്‍ക്ക് ഭാവിയില്‍ വാഹന രജിസ്ട്രേഷന്‍ നടത്താനാകില്ല. ഇതുസംബന്ധിച്ചുള്ള നിയമനിര്‍മ്മാണം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നു കേന്ദ്രനഗര വികസന മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു.

രാജ്യത്തു ദിനംപ്രതി വര്‍ധിച്ചുവരുന്ന ഗതാഗത കുരുക്കും നഗരങ്ങളിലെ പാര്‍ക്കിങ്ങ് പ്രശ്നങ്ങളുമാണു കേന്ദ്രസര്‍ക്കാരിനെ ഇത്തരമൊരു നിയമനിര്‍മ്മാണത്തിനു പ്രേരിപ്പിക്കുന്നത്. ഇക്കാര്യങ്ങള്‍ക്കു അറുതി വരുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള നീക്കങ്ങളാണു സര്‍ക്കാര്‍ നടത്തുന്നതെന്നു വെങ്കയ്യ നായിഡു അറിയിച്ചു.

പാര്‍ക്കിംഗ് രേഖകള്‍ മറ്റുരേഖകള്‍ക്കൊപ്പം ഹാജരാക്കുന്നതു സംബന്ധിച്ചു കേന്ദ്ര ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു സംസ്ഥാനങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനം എടുക്കുകയാണു ഉദ്ദേശ്യം. ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ടോയ്ലറ്റ് ലൊക്കേറ്റര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കവേ വെങ്കയ്യ നായിഡു പറഞ്ഞു.

മാത്രമല്ല, വീടു നിര്‍മ്മാണത്തിനായി സര്‍ക്കാരിനു മുന്നില്‍ ഹാജരാക്കുന്ന പ്ലാനില്‍ ശൗചാലയം ഇല്ലാത്ത കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കില്ലെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

Read More >>