കാര്യങ്ങൾ നേടിയെടുക്കാൻ വരുന്നവരിൽനിന്നും ഒരു തരത്തിലുള്ള പാരിതോഷികങ്ങളും വാങ്ങരുത്; പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

എല്ലാ മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ വിളിച്ചു ചേർത്താണ് പിണറായി മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

കാര്യങ്ങൾ നേടിയെടുക്കാൻ വരുന്നവരിൽനിന്നും ഒരു തരത്തിലുള്ള പാരിതോഷികങ്ങളും വാങ്ങരുത്; പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്


തിരുവനന്തപുരം: അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നു മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുമാർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. കാര്യങ്ങൾ നേടിയെടുക്കാൻ വരുന്നവരിൽനിന്നും ഒരു തരത്തിലുള്ള പാരിതോഷികങ്ങളും വാങ്ങരുത്. എല്ലാ മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ വിളിച്ചു ചേർത്താണ് പിണറായി മുന്നറിയിപ്പു നൽകിയിരിക്കുന്നത്.


നടപടികളിൽ രാഷ്ട്രീയ പരിഗണന ഉണ്ടായിരിക്കരുത്. വകുപ്പുകൾ തമ്മിൽ ഏകോപനം വേണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഭരണം എൽഡിഎഫിന്റേതാണെങ്കിലും മന്ത്രി ഓഫീസുകളിലിരുന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടതില്ല. തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


എല്ലാം സംശയത്തോടെ മാത്രമെ കാണാവൂ. എന്നാൽ സംശയം രോഗമാക്കി മാറ്റരുത്. ഒരു മൊബൈൽ ഫോൺ പോലും സമ്മാനമായി തന്നാൽ വാങ്ങരുത്. സെക്രട്ടറിയറ്റിൽ സഞ്ചിയുമായി കറങ്ങുന്നവരെ അകറ്റി നിർത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.Read More >>