തൊഴില്‍ നഷ്ടപ്പെട്ട് ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആറുമാസത്തെ ശമ്പളം നല്‍കുമെന്നു മുഖ്യമന്ത്രി

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് മറ്റൊരു ജോലി കണ്ടെത്തും വരെയുള്ള ആശ്വാസം എന്ന നിലയ്ക്കാണ് ആറുമാസത്തെ ശമ്പളം നല്‍കുക എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

തൊഴില്‍ നഷ്ടപ്പെട്ട് ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആറുമാസത്തെ ശമ്പളം നല്‍കുമെന്നു മുഖ്യമന്ത്രി

തൊഴില്‍ നഷ്ടപ്പെട്ട് ഗള്‍ഫില്‍ നിന്നും മടങ്ങേണ്ടിവരുന്ന പ്രവാസിക്ക് ആറുമാസത്തെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. അസുഖം ബാധിച്ച പ്രവാസികളെ അടിയന്തര ചികിത്സക്ക് നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ദുബായില്‍ നല്‍കിയ സ്വീകരണത്തിനിടെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേസുകളില്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് നിയമസഹായം നല്‍കാന്‍ അഭിഭാഷക പാനല്‍ രൂപികരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് മറ്റൊരു ജോലി കണ്ടെത്തും വരെയുള്ള ആശ്വാസം എന്ന നിലയ്ക്കാണ് ആറുമാസത്തെ ശമ്പളം നല്‍കുക എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.