കമലിന് സംഘപരിവാറിന്റെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് വേണ്ട: പിണറായി വിജയന്‍

കമലിന്റെ പേര് കമാലുദ്ദീന്‍ എന്നാണ് സംഘപരിവാര്‍ ഇപ്പോള്‍ പറയുന്നത്. ഇത്തരത്തില്‍ മനഃപ്പൂര്‍വം വിഭാഗീയത ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്- പിണറായി പറഞ്ഞു.

കമലിന് സംഘപരിവാറിന്റെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് വേണ്ട: പിണറായി വിജയന്‍

സംവിധായകന്‍ കമലിന് സംഘപരിവാറിന്റെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംവിധായകന്‍ കമലിന്റെ വീട്ടിലേക്ക് സംഘപരിവാര്‍ മാര്‍ച്ച് നടത്തിയത് ദേശീയ ഗാനത്തെ വര്‍ഗീയവത്ക്കരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു പിണറായി പറഞ്ഞു.

കമലിന്റെ പേര് കമാലുദ്ദീന്‍ എന്നാണ് സംഘപരിവാര്‍ ഇപ്പോള്‍ പറയുന്നത്. ഇത്തരത്തില്‍ മനഃപ്പൂര്‍വം വിഭാഗീയത ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്- പിണറായി പറഞ്ഞു. ഈ അസഹിഷ്ണുത അംഗീകരിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Read More >>