അന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിൽ ഇന്ന് ഭാഗ്യം തുണച്ചില്ല; തകർന്ന റഷ്യൻ വിമാനത്തിന്റെ പൈലറ്റ് മുമ്പ് നിയന്ത്രണം വിട്ട വിമാനം സുരക്ഷിതമായി ഇറക്കിയ ടീമിലെ അംഗം

ഇന്നു രാവിലെ കാണാതായ റഷ്യൻ വിമാനത്തിലെ പൈലറ്റ് 2011ലും വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാളെന്ന് റിപ്പോർട്ട്.

അന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിൽ ഇന്ന് ഭാഗ്യം തുണച്ചില്ല; തകർന്ന റഷ്യൻ വിമാനത്തിന്റെ പൈലറ്റ് മുമ്പ് നിയന്ത്രണം വിട്ട വിമാനം സുരക്ഷിതമായി ഇറക്കിയ ടീമിലെ അംഗം

ഇന്നു രാവിലെ കാണാതായ റഷ്യൻ വിമാനത്തിലെ പൈലറ്റ് 2011ലും വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാളെന്ന് റിപ്പോർട്ട്.  ലാൻഡിംഗിനിടെ നിയന്ത്രണം വിട്ടുപോയ വിമാനം വായുവിൽ അടിയുലയുകയായിരുന്നു. ഇന്ന് കരിങ്കടലിൽ തകർന്നു വീണ റഷ്യൻ വിമാനത്തിലെ ജീവനക്കാരനായിരുന്നു ഇയാൾ. റഷ്യൻ ടിവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ഏറെ പണിപ്പെട്ടാണ് താഴെയിറക്കിയത്. എന്നാൽ പൈലറ്റിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.


2011-ൽ നിയന്ത്രണം നഷ്ടമായ വിമാനം-വീഡിയോ

https://twitter.com/RT_com/status/812997543760171008

പ്രതിരോധമന്ത്രാലയത്തിന്റെ ടുപൊലെവ് ടു 154 എന്ന വിമാനമാണ്  ഇന്ന് കാണാതായത്. സിറിയയിലെ ലതാകിയ പ്രവിശ്യയിലേക്കു പുറപ്പെട്ടതായിരുന്നു വിമാനം. എന്നാല്‍, കാണാതായി മണിക്കൂറുകള്‍ക്കകമാണ് വിമാനം കരിങ്കടലില്‍ തകര്‍ന്നുവീണെന്ന റിപോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കു ലഭിച്ചു.  മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

സോച്ചിയിലെ ബ്ലാക്ക് സീ റിസോര്‍ട്ടില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനം മിനിറ്റുകള്‍ക്കം റഡാറില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. 84 യാത്രികരും എട്ട് ജീവനക്കാരുമടക്കം 92 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.

ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി സിറിയയിലെ ലതാകിയക്കു സമീപമുള്ള റഷ്യന്‍ സൈനിക താവളത്തിലേക്കു പോയ ഗായസംഘത്തിലെ അംഗങ്ങളാണ് വിമാനത്തിലുണ്ടായവരില്‍ ഭൂരിഭാഗവും എന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവരോടൊപ്പം വിവിധ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരും വിമാനത്തിലുണ്ടായിരുന്നു.

Story by
Read More >>