പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയും വര്‍ധിപ്പിച്ചു

പുതിയ നിരക്ക് ഇന്നു അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. അസംസ്‌കൃത എണ്ണയുടെ വില വര്‍ധനയാണ് പെട്രോള്‍, ഡീസല്‍ നിരക്കിനേയും ബാധിച്ചതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.

പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 2.21 രൂപയും ഡീസല്‍ ലിറ്ററിന് 1.79 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് ഇന്നു അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

അസംസ്‌കൃത എണ്ണയുടെ വില വര്‍ധനയാണ് പെട്രോള്‍, ഡീസല്‍ നിരക്കിനേയും ബാധിച്ചതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. ഇതിനുമുമ്പു കഴിഞ്ഞമാസം 30നായിരുന്നു പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. 16 ദിവസത്തിനിടെ രണ്ടാം തവണയാണ് ഇന്ധനവില കൂടുന്നത്.

Read More >>