കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കു പെട്രോളും ഡീസലും കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡബിറ്റ്, ക്രെഡിറ്റ്, കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം വാങ്ങുന്നവര്‍ക്ക് 0.75 ശതമാനം വിലക്കിഴിവ് ലഭിക്കുമെന്ന് അരുൺ ജെയ്റ്റി അറിയിച്ചു. ഡിജിറ്റല്‍ പണം ഉപയോഗിച്ച് റെയില്‍വെ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് പത്തു ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും.

കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കു പെട്രോളും ഡീസലും കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് നടുത്തുന്നവര്‍ക്ക് നിരവധി ഡിസ്‌കൗണ്ടുകള്‍ ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഡബിറ്റ്, ക്രെഡിറ്റ്, കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം വാങ്ങുന്നവര്‍ക്ക് 0.75 ശതമാനം വിലക്കിഴിവ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. തീരുമാനം ഉടന്‍ തന്നെ നടപ്പിലാക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ധനം വാങ്ങാന്‍ ഡിജിറ്റല്‍ പണം ഉപയോഗിക്കുന്നവരുടെ എണ്ണം ഇരട്ടിയായെന്നും മന്ത്രി പറഞ്ഞു. നാലരക്കോടി ആളുകളാണ് ഒരു ദിവസം ഇന്ധനമടിക്കുന്നത്. 1800 കോടിയുടെ ഇടപാടാണ് ഒരു ദിവസം നടക്കുന്നത്.

ഇതിനു പുറമെ റെയില്‍വെ സീസണ്‍ ടിക്കറ്റ് ഡിജിറ്റല്‍ പണം ഉപയോഗിച്ച് എടുക്കുന്നവര്‍ക്ക് 0.5 ശതമാനം ഇളവ് ലഭിക്കും. ഡിജിറ്റല്‍ പണം ഉപയോഗിച്ച് റെയില്‍വെ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് പത്തു ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. മാത്രമല്ല റയില്‍വെ കേറ്ററിംഗ്, വിശ്രമമുറി സൗകര്യങ്ങളും ലഭിക്കാന്‍ ഡിജിറ്റല്‍ പണമിടപാട് പ്രയോജനപ്പെടുത്താം. ഇതിനും ഡിസ്‌കൗണ്ട് ലഭിക്കും.

Read More >>