വായ്പ്പാ നയത്തിൽ മാറ്റമില്ല; ഓഹരി വിപണികളിൽ ഇടിവ്

നോട്ട് പിൻവലിയ്ക്കൽ നടപടിക്കുപിന്നാലെ ബാങ്കുകളിൽ നിക്ഷേപം വർദ്ധിച്ചിട്ടുണ്ട്. ഇത് വിലയിരുത്തിയതിനു ശേഷം നിരക്ക് കുറയ്ക്കുന്നകാര്യം പരിഗണിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.

വായ്പ്പാ നയത്തിൽ മാറ്റമില്ല; ഓഹരി വിപണികളിൽ ഇടിവ്

മുംബൈ: നോട്ടു പിൻവലിയ്ക്കൽ നടപടിയ്ക്കുശേഷമുള്ള ആദ്യ വായ്പാ നയത്തിൽ റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിസർവ് ബാങ്ക് ഗവർണ്ണർ ഉർജിത് പട്ടേലിന്റെ നേതൃത്വത്തിൽ ചേർന്ന നയ അവലോകന യോഗത്തിലാണ് തീരുമാനം.

വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശയായ റിപ്പോനിരക്ക് 6.25 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി തുടരും.

നോട്ട് പിൻവലിയ്ക്കൽ നടപടിക്കുപിന്നാലെ ബാങ്കുകളിൽ നിക്ഷേപം വർദ്ധിച്ചിട്ടുണ്ട്. ഇത് വിലയിരുത്തിയതിന്ശേഷം നിരക്ക് കുറയ്ക്കുന്നകാര്യം പരിഗണിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.

നയപ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ ഓഹരി വിപണി ഇടിഞ്ഞു. സെൻസെക്സ് 140ഉം നിഫ്റ്റി 38 പോയിന്റുമാണ് ഇടിഞ്ഞത്.

Read More >>