ചലച്ചിത്രമേളയ്ക്കിടെ ദേശീയഗാന അനാദരവിന്റെ പേരില്‍ വീണ്ടും അറസ്റ്റ്

നേരത്തെ നിശാഗന്ധി തിയേറ്ററില്‍ 'ക്ലാഷ്' എന്ന ചിത്രം തുടങ്ങുന്നതിനു മുന്‍പുണ്ടായ സമാന സംഭവത്തില്‍ ആറു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ജനം ടിവി റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തകരെ പോലീസ് കാണികള്‍ക്കിടയിലൂടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചലച്ചിത്രമേളയ്ക്കിടെ ദേശീയഗാന അനാദരവിന്റെ പേരില്‍ വീണ്ടും അറസ്റ്റ്

തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളക്കിടെ ദേശീയഗാനത്തിനോട് അനാദരവ് കാട്ടിയെന്ന ആരോപണത്തെ തുടര്‍ന്നു വീണ്ടും അറസ്റ്റ്. മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിനു മുന്‍പ് ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേല്‍ക്കാതിരുന്ന അഞ്ചു പേരെ സിറ്റിപോലീസ് കസ്റ്റഡിയിലെടുത്തു.

നേരത്തെ നിശാഗന്ധി തിയേറ്ററില്‍ 'ക്ലാഷ്' എന്ന ചിത്രം തുടങ്ങുന്നതിനു മുന്‍പുണ്ടായ സമാന സംഭവത്തില്‍ ആറു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ജനം ടിവി റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തകരെ പോലീസ് കാണികള്‍ക്കിടയിലൂടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനം ടിവി റിപ്പോര്‍ട്ടറുടെ പരാതിയെ തുടര്‍ന്നാണ് ദേശീയ ഗാനത്തിനിടിയില്‍ എഴുന്നേറ്റു നില്‍ക്കാത്തവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു.

ഇവരെ പിന്നീട് താക്കീതു നല്‍കി വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചലച്ചിത്രമേളയില്‍ വീണ്ടും അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ദേശീയ ഗാനത്തിനു മുന്‍പ് എഴുന്നേല്‍ക്കാത്തവരെ നിരീക്ഷിക്കാന്‍ ഡിജിപി കന്റോണ്‍മെന്റ് എസിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Read More >>