ജനം ടിവി റിപ്പോര്‍ട്ടര്‍ ഒറ്റുകാരനായി; ദേശീയഗാനത്തിന് എഴുന്നേറ്റു നിന്നില്ലെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു

നിശാഗന്ധി തിയേറ്ററില്‍ വൈകുന്നേരം 6.45 ന് ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം. മാധ്യമപ്രവര്‍ത്തകരെ മ്യൂസിയം പോലീസ് സ്‌റ്റേഷനിലെത്തിച്ചതിനു ശേഷം താക്കീതു നല്‍കി വിട്ടയച്ചു.

ജനം ടിവി റിപ്പോര്‍ട്ടര്‍ ഒറ്റുകാരനായി; ദേശീയഗാനത്തിന് എഴുന്നേറ്റു നിന്നില്ലെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ദേശീയഗാനം പ്രദര്‍ശിപ്പിക്കുന്നതിനിടയില്‍ എഴുന്നേറ്റുനിന്നില്ലെന്നാരോപിച്ചു സ്ത്രീകളടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജനം ടിവി റിപ്പോര്‍ട്ടറുടെ പരാതിയില്‍ മേലാണ് പോലീസ് നടപടി.

നിശാഗന്ധി തിയേറ്ററില്‍ വൈകുന്നേരം 6.45 ന് ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം. മാധ്യമപ്രവര്‍ത്തകരെ മ്യൂസിയം പോലീസ് സ്‌റ്റേഷനിലെത്തിച്ചതിനു ശേഷം താക്കീതു നല്‍കി വിട്ടയച്ചു.


ജനം ടിവി റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകരെ പോലീസ് കാണികള്‍ക്കിടയിലൂടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനം ടിവി റിപ്പോര്‍ട്ടറുടെ പരാതിയെ തുടര്‍ന്നാണ് ദേശീയ ഗാനത്തിനിടിയില്‍ എഴുന്നേറ്റു നില്‍ക്കാത്തവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തരത്തിലുളള പരാതികള്‍ നിരവധിയായി ഉയന്നു വന്ന സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകരെ താക്കീത് നല്‍കി പറഞ്ഞയച്ചതെന്ന് മ്യൂസിയം പോലീസ് പ്രതികരിച്ചു.

റിസര്‍വേഷന്‍ അട്ടിമറിച്ചു എന്ന് ആരോപിച്ചു ഇന്നു രാവിലെ കൈരളിയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന ഇതേ ചിത്രത്തിന്റെ പ്രദര്‍ശനം കാണികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങിയിരുന്നു. അതിനു പകരമായി വൈകുന്നേരം 6.45 ന് ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുമ്പോഴാണ് സംഭവം.

ദേശീയഗാനത്തെ തങ്ങള്‍ അപമാനിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തര്‍ പറഞ്ഞു. എന്നാല്‍ ചലച്ചിത്രമേളയില്‍ ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ ബഹുമാന സൂചകമായി എഴുന്നേറ്റ് നില്‍ക്കണമെന്നും സുപ്രീംകോടതി വിധി പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊളളുമെന്ന് ഫെസ്റ്റിവെല്‍ ഡയറക്ടര്‍ കമല്‍ പറഞ്ഞു.

അതേസമയം ദേശീയ ഗാനം പ്രദർശിപ്പിക്കുമ്പോൾ എഴുന്നേറ്റുനിൽക്കാത്തവരെ നിരീക്ഷിക്കാൻ കൺട്രോൾ റൂം എസ്പിയ്ക്ക് ഡിജിപി നിർദ്ദേശം നൽകി. സുപ്രീംകോടതി വിധി അനുസരിച്ച് സിനിമാ തിയറ്ററുകളിൽ ദേശീയ ഗാനം പ്രദർശിപ്പിക്കുമ്പോൾ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കാത്തവർക്കെതിരെ നടപടി ആവശ്യപ്പെട്ടു നേരത്തെ യുവമോർച്ച പ്രവർത്തകർ ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു.

Story by
Read More >>