പേടിഎം ഉപയോഗിച്ച് ഇടപാട് നടത്തിയതിനു പിന്നാലെ അക്കൗണ്ടില്‍ നിന്നും 60,000 രൂപ നഷ്ടപ്പെട്ടതായി പരാതി

ഡിസംബര്‍ 16ന് തന്റെ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടുവെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. പേടിഎമ്മില്‍ ഇടപാട് നടത്തിയതിനു പിന്നാലെയാണ് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടത്.

പേടിഎം ഉപയോഗിച്ച് ഇടപാട് നടത്തിയതിനു പിന്നാലെ അക്കൗണ്ടില്‍ നിന്നും 60,000 രൂപ നഷ്ടപ്പെട്ടതായി പരാതി

പേടിഎം ഉപയോഗിച്ച് ഇടപാട് നടത്തിയതിനു പിന്നാലെ അക്കൗണ്ടില്‍ നിന്നും വന്‍ തുക നഷ്ടപ്പെട്ടതായി പരാതി. കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാല ജീവനക്കാരിയാണു പണം നഷ്ടപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയത്. തന്റെ അക്കൗണ്ടില്‍ നിന്നും 60,000 രൂപ നഷ്ടപ്പെട്ടുവെന്നു കാട്ടി ഇവര്‍ പൊലീസില്‍ പരാതി നല്‍കി.

ഡിസംബര്‍ 16ന് തന്റെ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടുവെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. പേടിഎമ്മില്‍ ഇടപാട് നടത്തിയതിനു പിന്നാലെയാണ് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടത്. 20,000 രൂപ മൂന്നു തവണയായി പിന്‍വലിക്കുകയായിരുന്നുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

അന്വേഷണത്തില്‍ കോല്‍ക്കത്ത സ്വദേശിയാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്നു കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയാതായും പൊലീസ് അറിയിച്ചു.

Read More >>