ചില ഗുണഭോക്താക്കള്‍ വഞ്ചിക്കുന്നു എന്ന് പേയ്ടിഎം; സിബിഐ കേസെടുത്തു അന്വേഷണം ആരംഭിച്ചു

കല്‍ക്കജി, ഗോവിന്ദപുരി, സാകേത് എന്നിവടങ്ങളില്‍ നിന്നുള്ള പതിനഞ്ചു പേര്‍ക്കെതിരെയാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ വണ്‍97 കമ്മ്യുണിക്കേഷന്‍ ജീവനക്കാരില്‍ ചിലരും ഇതില്‍ ഉള്‍പ്പെടുന്നു

ചില ഗുണഭോക്താക്കള്‍ വഞ്ചിക്കുന്നു എന്ന് പേയ്ടിഎം; സിബിഐ കേസെടുത്തു അന്വേഷണം ആരംഭിച്ചു

ഡിജിറ്റല്‍ വാലറ്റ് സംരംഭമായ 'പേയ്ടിഎം' പതിനഞ്ചു ഗുണഭോക്താക്കള്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് നല്‍കി.

6.15 ലക്ഷം രൂപയുടെ നഷ്ടത്തിനാണ് കമ്പനി പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കല്‍ക്കജി, ഗോവിന്ദപുരി, സാകേത് എന്നിവടങ്ങളില്‍ നിന്നുള്ള പതിനഞ്ചു പേര്‍ക്കെതിരെയാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ വണ്‍97 കമ്മ്യുണിക്കേഷന്‍ ജീവനക്കാരില്‍ ചിലരും ഇതില്‍ ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്.പേയ്ടിഎമ്മിന്‍റെ മാതൃസ്ഥാപനമാണ്‌ വണ്‍97 കമ്മ്യുണിക്കേഷന്‍

ഉത്പനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പോരായ്മ കണ്ടെത്തുന്ന പക്ഷം കമ്പനി ഗുണഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കാറുണ്ട്. കൂടാതെ അത്തരം ഉത്പനങ്ങള്‍ക്ക് പകരമായി പുതിയ ഒന്നു സൗജന്യമായി മടക്കി നല്‍ക്കുകയും ചെയ്യും.

പ്രത്യേകം യുസര്‍ നെയിമും പാസ് വേര്‍ഡും നല്‍കിയാണ് ജീവനക്കാരെ കസ്റ്റമര്‍ സര്‍വീസിനായി നിയോഗിക്കുന്നത്.

'നല്ല സാധനങ്ങള്‍ കൈപറ്റുകയും, ഇല്ലാത്ത പോരായ്മകള്‍ മുന്നോട്ട് വച്ചു തുക റീഫണ്ട് ചെയ്തുമാണ് കമ്പനിയെ ഇവര്‍ വഞ്ചിച്ചിരിക്കുന്നത്‌.' പേയ്ടിഎമ്മിന് വേണ്ടി ലീഗല്‍ മാനേജര്‍ എം.ശിവകുമാര്‍ പരാതിയില്‍ പറയുന്നു.

ഇത്തരത്തില്‍ 15 പേര്‍ കമ്പനിയെ കബളിപ്പിച്ചു പണം തട്ടിയിട്ടുണ്ട്. ഏകദേശം 6.15 ലക്ഷം രൂപ ഇങ്ങനെ വഞ്ചിക്കപ്പെട്ടിട്ടുണ്ട്.

ഇവര്‍ക്ക് സ്ഥാപനത്തിലെ ജോലിക്കാരുടെ സഹായവും ലഭിച്ചിരിക്കാം. അവകാശപ്പെട്ടു തിരികെ വാങ്ങുന്ന തുക ഉപഭോക്താവിന്റെ വാലറ്റിലൊ ബാങ്കിലോ നിക്ഷേപ്പിക്കപ്പെടുന്നു.
മനപ്പൂര്‍വ്വമായി കമ്പനിയെ കബളിപ്പിച്ചു പണം തട്ടുക എന്നുള്ളത് മാത്രമായിരുന്നു ഇവരുടെ ഉദ്ദേശം. ഈ പ്രവണത നിസ്സാരമായി കരുതാനാവില്ല. എന്നിങ്ങനെ നീളുന്നു പരാതി.

വിശദമായ അന്വേഷണം ആവശ്യപ്പെട്ടുള്ള പേയ്ടിഎമ്മിന്‍റെ ഈ പരാതിയിന്മേലാണ് സി.ബി.ഐ പ്രഥമാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

Story by
Read More >>