തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി ഉത്പന്നങ്ങള്‍ വിറ്റു; ബാബാരാംദവിന്റെ പതഞ്ജലി കമ്പനിക്കു 11 ലക്ഷം രൂപ പിഴ

കടുക് എണ്ണ, കടലമാവ്, തേന്‍, ഉപ്പ്, കൈതച്ചക്ക ജാം, എന്നീ ഉത്പന്നങ്ങളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ച് സുരക്ഷിതമല്ലെന്നു വിധിച്ചത്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി ഉത്പന്നങ്ങള്‍ വിറ്റു; ബാബാരാംദവിന്റെ പതഞ്ജലി കമ്പനിക്കു 11 ലക്ഷം രൂപ പിഴ

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയ പതഞ്ജലി കമ്പനിക്ക് 11 ലക്ഷം രൂപ പിഴ. യോഗഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ളതാണ് പതഞ്ജലി ആയുര്‍വേദ കമ്പനി. ഉത്തരാഖണ്ഡ് ഹരിധ്വാര്‍ കോടതിയാണ് പിഴ ശിക്ഷവിധിച്ചത്.

പിഴയടയ്ക്കാന്‍ പതഞ്ജലി ഒരു മാസം സമയം ചോദിച്ചിട്ടുണ്ട്. 2012 ലാണ് കമ്പനിക്കെതിരായ പരാതിയില്‍ മകാടതി കേസ് എടുത്തത്. ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം ഉത്പന്നങ്ങള്‍ പരിശോധിച്ച ശേഷം മതിയായ ഗുണമേന്മ ഇല്ലെന്ന് കണ്ട് കേസെടുക്കുകയായിരുന്നു.

കടുക് എണ്ണ, കടലമാവ്, തേന്‍, ഉപ്പ്, കൈതച്ചക്ക ജാം, എന്നീ ഉത്പന്നങ്ങളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ച് സുരക്ഷിതമല്ലെന്നു വിധിച്ചത്.

Read More >>